സിദ്ധമരുന്ന് പുകൾ പെറ്റതാണ്. സിദ്ധാശ്രമത്തിൽ ആശ്രമവാസികൾ കൃഷി ചെയ്ത് നിർമിച്ചെടുക്കുന്ന മരുന്ന്. ഒരേ കൂരയിൽ പാർക്കുന്ന അന്തേവാസികൾ.അവിടെ പ്രത്യേക നിയമങ്ങളുണ്ട്, ലൈംഗികതയുണ്ട്, ജനനവും മരണവുമുണ്ട്. പക്ഷേ ബന്ധങ്ങളുടെ പാശമില്ല. എല്ലാവരും എല്ലാവരുടേതുമാണ്, എന്നാൽ ആരും ആരുടേതുമല്ല.പുറം ലോകത്തെ മായക്കാഴ്ചകൾ എത്തി നോക്കാൻ അനുവദിക്കാത്ത പച്ചമനുഷ്യരുടെ ലോക മാണിത്.