ഹിമാലയത്തിലെ ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠം ആചാര്യൻ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദതീർത്ഥ നയിക്കുന്ന സത്സംഗം ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെ 9:30 മുതൽ 11:30 വരെ കേരളകാശി തിരുവുംപ്ലാവിൽ ക്ഷേത്രത്തിൽനടന്നു.. ശ്രീശങ്കരാചാര്യ ശിഷ്യനായ ശ്രീ പദ്മപാദാചാര്യരുടെ മന്ത്രരാജപ്രകാശം എന്ന പഞ്ചാക്ഷരിയുടെ (നമഃശിവായ) വ്യാഖ്യാനത്തെ ആസ്പദമാക്കിയാണ് സത്സംഗവും സംവാദ സദസ്സും. സ്വാമി ഹരിബ്രഹ്മേന്ദ്രതീർത്ഥയുടെ ദക്ഷിണേന്ത്യൻ പര്യടന - സത്സംഗത്തിൻ്റെ ഭാഗമായി തിരുവുംപ്ലാവിൽ നടക്കുന്ന ഈ സത്സംഗത്തിൻ്റെ സംഘാടകർ സനാതന സ്കൂൾ ഓഫ് ലൈഫും തിരുവുംപ്ലാവിൽ ദേവസ്വവുമാണ്. വിശദ വിവരങ്ങൾക്ക് 9048105395
തിരുവനന്തപുരത്തുനിന്നും വളരെ ചെറുപ്പത്തിൽത്തന്നെ ഹിമവാന്റെ മടിത്തട്ടിലേക്ക് ചേക്കേറിയ സ്വാമിജി ഋഷികേശിൽനിന്നും 170 കിലോമീറ്റർ ഉള്ളിലായി ഉത്തരകാശിയിലെ ഉസ്വൂലിയിൽ ഗംഗാതീരത്തായി തപോവനസ്വാമികൾ നിരവധികാലം കഴിഞ്ഞിരുന്ന സ്ഥാനത്ത് നിർമ്മിക്കപ്പെട്ട ആദിശങ്കരബ്രഹ്മവിദ്യാപീഠത്തിൻ്റെ ആചാര്യനാണ്.
ശ്രീശങ്കരാചാര്യസ്വാമികളുടെ സന്ദേശവാഹകനായ സ്വാമിജി അനേകം പരിപാടികളുടെ സംഘാടകനുമാണ്. ദശോപ നിഷത്ത്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവ ചേർന്ന പ്രസ്ഥാനത്രയത്തിന് ശ്രീശങ്കരാ ചാര്യർ എഴുതിയ ഭാഷ്യത്തിൻ്റെ പ്രചാരണാർത്ഥം ശങ്കരഭാഷ്യപാരായണാഞ്ജലി എന്ന പരിപാടിക്ക് കഴിഞ്ഞ പത്തുവർഷമായി നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു. മധ്യപ്രദേശ് സർക്കാരിന്റെ നേതൃത്വത്തിൽ ശ്രീശങ്കരദർശനങ്ങളുടെ പ്രചാരണാർത്ഥം രൂപീകരിക്കപ്പെട്ടിട്ടുള്ള സമിതിയിലെ യുവസന്ന്യാസ സാന്നിധ്യവുമാണ് സ്വാമിജി.
ബ്രഹ്മവിദ്യാപീഠത്തിൽ ഭാരതീയ ദർശനങ്ങളുടെ ആചാര്യസ്ഥാനവും വിവിധ വിദ്വത് സദസ്സു കളിൽ നേതൃത്വവും വഹിക്കുന്നതോടൊപ്പം അനവധി ഗ്രന്ഥങ്ങളുടെ രചനയും പൂർത്തി യാക്കിയിട്ടുണ്ട്. പാതഞ്ജലയോഗദർശനത്തിൻ്റെ വ്യാസഭാഷ്യവ്യാഖ്യാനമാണ് ഇതിൽ പ്രധാനം. സാംഖ്യകാരികയുടെയും ഹഠയോഗപ്രദീപികയുടെയും വ്യാഖ്യാനങ്ങൾ പൂർത്തിയാക്കി പ്രകാശനത്തിനായി തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ സ്വാമിജിയുടെ പ്രചോദനത്തിലും മുഖ്യമാർഗനിർദേശത്തിലുമാണ് ശ്രീശങ്കരാചാര്യസ്വാമികളുടെ സമ്പൂർണകൃതികളും തിരുവനന്തപുരത്തെ ആർഷവിദ്യാപ്രതിഷ് ഠാനത്തിൻ്റെ ആഭിമുഖ്യത്തിൽ ലോകഭാഷകളിൽത്തന്നെ ആദ്യമായി മലയാള വ്യാഖ്യാനത്തോടെ തയ്യാറാക്കപ്പെടുന്നത്.