മൗലാനൽ മർഹൂം: ആമയൂർ മുഹമ്മദ് മുസ്'ലിയാർ (ന. മ.)
*** *** ***
അഹ്'ലു സ്സുന്നത്തി വൽ ജമാ'അത്തിന്റെ ശത്രുക്കൾക്കെതിരെ ഖണ്ഡന രംഗത്ത് വലിയ സംഭാവനകളർപ്പിച്ച മഹാ പണ്ഡിതനായിരുന്നു മൗലാനാ ആമയൂർ അവർ'കൾ.
മർഹൂം: പതി, വാണിയമ്പലം, ഇ. കെ. ഹസൻ മുസ്'ലിയാർ, ഇ. കെ. അബൂബക്കർ മുസ്'ലിയാർ (ന. മ. ഹും) തുടങ്ങിയ പണ്ഡിതന്മാർക്കൊപ്പം വാദപ്രതിവാദ വേദികളിൽ നിറസാന്നിദ്ധ്യമായി ആമയൂരും ഉണ്ടാകാറുണ്ട്. വലിയ ഓർമ്മ ശക്തിയുണ്ടായിരുന്ന അദ്ധേഹത്തിന് കിതാബിന്റെ ഇബാറത്തുകൾ പേജ് നമ്പർ സഹിതം മനഃപാഠമായിരുന്നു.സുന്നത്ത് ജമാഅത്തിന്‍റെ ധീരോദാത്ത ശബ്ദമായിരുന്ന പണ്ഡിതവര്യന്‍ മൗലാനല്‍ മര്‍ഹൂം ആമയൂര്‍ മുഹമ്മദ് മുസ്ലിയാരെ 'സഞ്ചരിക്കുന്ന കുതുബ്ഖാന' യെന്നാണ് വിശേഷിക്കപ്പെടുന്നത് .
അറിയപ്പെട്ട വാ'ഇള് കൂടിയാണ്. നിമിഷകവി ആയിരുന്ന അദ്ധേഹം ധാരാളം കവിതകൾ രചിച്ചിട്ടുണ്ട്. ആദ്യ കാലത്ത് സമസ്'തയിലായിരുന്നു. സ്'പീക്കർ വിഷയത്തിൽ സമസ്'ത എടുത്ത തീരുമാനത്തോട് വിയോജിച്ചു കൊണ്ട് സമസ്'തയുമായി വിട പറഞ്ഞ അദ്ദേഹം കേരള സംസ്ഥാന ജ'ം'ഇയ്യത്തുൽ ഉലമാ നിലവിൽ വന്ന ശേഷം അതിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു.
മഹാ പണ്ഡിതനായിരുന്നെങ്കിലും വേഷഭൂഷാദികളിലും ഇരിപ്പിലും നടപ്പിലുമെല്ലാം വെറും ഒരു സാധാരണക്കാരനെപ്പോലെ ജീവിച്ചു. താജുൽ ഉലമാ ശൈഖുനൽ മർഹൂം : കെ. കെ. സദഖത്തുല്ല മൗലവി (ന. മ.) അവർ'കളുടെ ശിഷ്യരിൽ പ്രമുഖരാണ്. അല്ലാഹു നമ്മെയും അവരെയും നമ്മുടെ മശാ'ഇഖുമാരോടൊപ്പം സ്വർഗ്ഗലോകത്ത് ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ.
**********************************************************************
രചന : MH ഉസ്താദ് വള്ളുവങ്ങാട്
കാഥികന്‍ : KP നൂറുദ്ധീന്‍
സംവിധാനം : ഷംസുദ്ദീന്‍ വഹബി
അവതരണം SYF ആമയൂര്‍
ആലാപനം : ബാദുഷ , നിയാസ്നാദാപുരം , ഷിബിന്‍ ആമയൂര്‍ ഷമീം , സഹീര്‍ ആമയൂര്‍ , റഷാദ് കാവനൂര്‍