സിനിമയിലും സീരിയലിലുമൊക്കെ നിറഞ്ഞു നിക്കുന്ന താരമാണ് ലക്ഷ്മിപ്രിയ. ഇപ്പോൾ ഫ്ലവർസിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റീയിരിക്കുകയാണ്. 180 ഓളം സിനിമകളിലും, 15 ഓളം സീരിയലുകളിലും, 40 ഓളം ടി വി ഷോകളിലും താരം നിറസാന്നിധ്യം ആയിരുന്നു. 2005 ൽ മോഹൻലാൽ അഭിനയിച്ച നരൻ എന്ന സിനിമയിലാണ് താരം തുടക്കം കുറിച്ചത്. വാർത്തകൾ ഇതുവരെ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തിലെ തന്നെ നിരവധി സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിട്ടുണ്ട്. ഫ്ലവർസിലെ സീരിയലായ സീതയിലും പുലിവാലിലുമാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്. സ്റ്റാർ മാജിക്കിലും, വീട്ടമ്മയിലുമാണ് താരം ടി വി ഷോസായി ഇപ്പോൾ ചെയ്തു വരുന്നത്. ഭാഗ്യദേവത, കഥ തുടരുന്നു, സീനിയർസ്, താപ്പാന, റിങ് മാസ്റ്റർ, 7th ഡേ അങ്ങനെ നിരവധി ചിത്രങ്ങളിൽ ഉള്ള താരമാണ് ലക്ഷ്മിപ്രിയ. ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാറുള്ള നടിമാരില്‍ ഒരാളാണ് ലക്ഷ്മിപ്രിയ. സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി നിന്നിരുന്ന നടി ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് ഇപ്പോൾ.
#LakshmiPriya #Mathangi #Birthday #Jayesh