അചഞ്ചലനായ അടല്‍, ഉപരോധവുമായി അമേരിക്ക, 'ശക്തി' പ്രകടിപ്പിച്ച ഇന്ത്യ; പൊഖ്‌റാനില്‍ അന്ന് നടന്നത്
സ്വാഭിമാനത്തിന്റെ കാര്യത്തില്‍ മറ്റാര്‍ക്കും മുന്നില്‍ കീഴടങ്ങാന്‍ താത്പര്യമില്ലാത്ത ഒരുജനതയാണ് നമ്മുടേത്. നൂറ്റാണ്ടുകള്‍ നീണ്ട വൈദേശിക അടിമത്തത്തില്‍ നിന്ന് രാജ്യം പഠിച്ച ഏറ്റവും വലിയ പാഠം ഇനി ആര്‍ക്കുവേണ്ടിയും ഒന്നിനുവേണ്ടിയും രാജ്യതാത്പര്യങ്ങള്‍ ബലികഴിക്കരുത് എന്നുള്ളതായിരുന്നു. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അമേരിക്ക ലോകത്തിന്റെ കിരീടം വെയ്ക്കാത്ത സാമ്രാട്ടായി സ്വയം ഉയര്‍ന്നു. ലോകഗതിവിഗതികള്‍ മാറിയതോടെ മുന്‍കാലങ്ങളില്‍സ്വീകരിച്ചിരുന്ന സോവിയറ്റ് ചായ്വ് ഇന്ത്യ പതിയെ മാറ്റി തുടങ്ങിയിരുന്നു. എന്നിരുന്നാലും സോവിയറ്റ് യൂണിയന്റെ അനന്തരാവകാശിയായ റഷ്യയുമായി ദൃഢമായ ബന്ധം വെച്ചുപുലര്‍ത്തി. ഏഷ്യയിലെ വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക് സ്വയം ശക്തി തെളിയിക്കേണ്ട സമയങ്ങളായിരുന്നു പിന്നീടുണ്ടായിരുന്നത്. അങ്ങനെ ആണവപരീക്ഷണമെന്ന് സാഹസത്തിന് വീണ്ടും രാജ്യമൊരുങ്ങി. നിരവരാഷ്ട്രീയ ചുഴലികള്‍ സംഭവിച്ചിരുന്നിട്ടും ഇന്ത്യയുടെ രണ്ടാമത്തെ ആണവപരീക്ഷണമാണ് ലോകത്തിന് മുന്നില്‍ വീണ്ടും ഈ രാജ്യത്തെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. നമുക്കതിന്റെ പിന്നാമ്പുറ കഥകളിലേക്ക് പോകാം.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p
#Mathrubhumi #pokhrannucleartest #nuclear