MENU

Fun & Interesting

പാപജീവിതം മാറിപ്പോകാൻ അന്തോണീസും അൽഫോൻസാമ്മയും പഠിപ്പിച്ചത് കേട്ട് നോക്കൂ

Karthan Talkies 46,986 4 months ago
Video Not Working? Fix It Now

അനേകർ പാപ ജീവിതം ഉപേക്ഷിക്കാൻ ഇടയായ അതിശക്തമായ വെളിപ്പെടുത്തലുകൾ വിശുദ്ധ അന്തോണീസും അൽഫോൻസാമ്മയും സഭയുടെ അക്ഷയ ശേഖരവും നമ്മെ പഠിപ്പിക്കുന്ന ശക്തമായ മാര്ഗങ്ങള് അറിയൂ.. സ്വതന്ത്രരാകൂ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുക ================================= Catechism of the Catholic Church [CCC] ================================= 1451 അനുതാപിയുടെ പ്രവർത്തികളിൽ മനസ്താപത്തിനാണ് ഒന്നാം സ്ഥാനം. മനസ്താപം എന്നത് ആത്മാവിന്റെ ദുഖവും ചെയ്ത പാപത്തോടുള്ള വെറുപ്പും വീണ്ടും പാപം ചെയ്യില്ല എന്നുള്ള പ്രതിജ്ഞയുമാണ് 1452 മനസ്താപം. എല്ലാ വസ്‌തുക്കളെയുംകാൾ ദൈവത്തെ സ്നേഹിക്കുന്ന സ്നേഹത്തിൽനിന്ന് ഉദ്ഭൂതമായതാണെങ്കിൽ അതു “പൂർണ്” മനസ്താപം (ഉപവിയുടെ മനസ്താപം) എന്നു വിളിക്കപ്പെടുന്നു. അത്തരം മനസ്താപം ലഘുപാപങ്ങളെ മോചിപ്പിക്കുന്നു. ആവുന്നത്ര നേരത്തെ കൂദാശപരമായ കുമ്പസാരത്തിനണയുമെന്ന് ഉറച്ച് തീരുമാനം പൂർണമനസ്താപത്തോടൊപ്പമുണ്ടെങ്കിൽ അതു മാരകപാപങ്ങളുടെ മോചനവും സാധിക്കുന്നു. 1453 അപൂർണമെന്നു വിശേഷിപ്പിക്കപ്പെടുന്ന മനസ്‌താപവും ദൈവത്തിന്റെ ഒരു ദാനമാണ്. പരിശുദ്‌ധാത്‌മാവിൻ്റെ ഒരു പ്രചോദനമാണ്. പാപത്തിന്റെ വൈകൃതത്തെപ്പറ്റിയുള്ള ചിന്തയിൽനിന്നോ നിത്യശിക്‌ഷയെപ്പറ്റിയുള്ള ഭയത്തിൽനിന്നോ പാപിയെ ഭീഷണിപ്പെടുത്തുന്ന മറ്റു ശിക്ഷകളിൽനിന്നോ അത് (ഭീതിയുടെ മന സ്താതാപം) ഉദ്ഭവിക്കുന്നു. ആന്തരികമായ ഒരു പ്രക്രിയയ്ക്കു തുടക്കമിടാൻ മനഃസാക്ഷിയുടെ ഇത്തരം പ്രചോദനത്തിനുകഴിയും ആ പ്രക്രിയ, കൃപാവരത്തിൻറെ പ്രചോദനത്താൽ കൂദാശപരമായ പാപമോചനംവഴി പൂർണതയിലെത്തിക്കാനും കഴിയും. എന്നാലും, മാരകപാപങ്ങളിൽനിന്നു മോചനം നേടാൻ അപൂർണ മനസ്താപത്തിനു സ്വന്തം ശക്തികൊണ്ടു സാധിക്കുകയില്ല. പക്ഷേ, പ്രായശ്ചിത്തകൂദാശയിൽ പാപപ്പൊറുതിക്കായി ഒരുവനെ സജ്‌ജമാക്കാൻ അതിനു സാധിക്കും. ================================================================ പരിശുദ്ധ അമ്മെ മാതാവേ, ഈ ചാനലിനെ അമ്മയുടെ വിമല ഹൃദയത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു ഈശോയെ ഈ ചാനലിന്റെ പ്രേക്ഷകരുടെമേൽ പരിശുദ്ധാത്മാവിനെ അയക്കണമേ. അങ്ങയുടെ തിരുഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന സ്നേഹാഗ്നിയിൽ ഞങ്ങളെ സംരക്ഷിക്കേണമേ We do not monetize this channel, and we do not accept any donations. However, we encourage you to help your neighbors in need. Look around where you live, and trust that God will guide you to those who need your help. Sometimes, a kind word of encouragement is enough, while other times, you may need to extend your hands in support. We are grateful when one of our viewers steps forward to help another human being. God bless you.

Comment