ഒരു ഭക്തന് ആത്മ വിശ്വാസം നൽകുന്ന ഗാനം
ഞാനൊട്ടും പിന്മാറുകില്ല
വിശ്വാസ ച്ചുവടുകള്‍ മുന്നോട്ട് മുന്നോട്ട്
ആരെല്ലാം എതിര്‍ത്താലും എന്തെല്ലാം ഭവിച്ചാലും
പിന്മാറുകില്ലിനി ഞാന്‍
രോഗത്തിനോ ഇനി ശാപത്തിനോ
പാപത്തിനോ ഞാന്‍ അധീനനല്ല
സാത്താന‍്യ ശക്തിയിന്മേല്‍ ശാപ ബന്ധനത്തിന്മേല്‍
ജയം എനിക്കുണ്ട്
അനര്‍ത്ഥമുണ്ടെന്നു ഞാന്‍ ഭയപ്പെടില്ല
തോല്‍വി വരുമെന്നു ഞാന്‍ ഭയപ്പെടില്ല
ശത്രു ജയിക്കുമെന്നോ, ഭാവി നശിക്കുമെന്നോ
ഇനിമേല്‍ ഞാന്‍ ഭയപ്പെടില്ല
#dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #gospel #tpmmessages #dailyvlog