MENU

Fun & Interesting

ഹാര്‍ട്ട് അറ്റാക്ക്‌ വന്ന ഒരാള്‍ക്ക് ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുന്നത് കണ്ടിട്ടുണ്ടോ ഇല്ലങ്കില്‍ ഇതാ

Baiju's Vlogs 2,246,142 4 years ago
Video Not Working? Fix It Now

Baiju's Vlogs Contact Number +917034800905 മനുഷ്യനെ എല്ലാക്കാലത്തും പേടിപ്പിക്കുന്ന രോഗങ്ങളിൽ ഇന്നും ഹാർട്ട് അറ്റാക്കിന്റെ സ്ഥാനം മുൻപന്തിയിൽ തന്നെയാണ്. ചെറിയ നെഞ്ചുവേദന പോലും ഹാർട്ട് അറ്റാക്കിന്റെ സൂചനയാണോ എന്ന ആശങ്കയില്ലാത്തവർ നമ്മുടെ ഇടയിൽ ഇല്ലെന്ന് തന്നെ പറയാം. നിരന്തരമായ ബോധവത്കരണപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് നമ്മൾ എല്ലാവരും തന്നെ ഹൃദ്രോഗത്തെക്കുറിച്ചും അതിനുള്ള വിവിധ ചികിത്സാമാർഗ്ഗങ്ങളെക്കുറിച്ചും അറിവുള്ളവരായി മാറിയിട്ടുണ്ട്. അങ്ങനെ അകാലത്തിൽ പൊലിഞ്ഞു പോയേക്കാമായിരുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതങ്ങൾ ഹൃദയാഘാതലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ പ്രഥമശുശ്രൂഷ നൽകി സമയം പാഴാക്കാതെ ഹോസ്പിറ്റലുകളിൽ എത്തിച്ചു തിരിച്ചു പിടിക്കാനുള്ള പ്രാഗത്ഭ്യം ഇന്ന് നമുക്കുണ്ട്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നമ്മൾ സർവ്വസാധാരണമായി കേൾക്കുന്ന വാക്കുകളാണ് ബ്ലോക്ക്, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയൊക്കെ; പക്ഷെ ഇതൊക്കെ എന്താണ്, എന്തൊക്കെയാണ് ആൻജിയോഗ്രാമും , ആൻജിയോപ്ലാസ്റ്റിയും തമ്മിൽ ഉള്ള വ്യത്യാസങ്ങൾ എന്നീ കാര്യങ്ങളെക്കുറിച്ച് നമ്മിൽ നല്ലൊരു പങ്ക് ആളുകൾക്കും വ്യക്തമായ ധാരണയില്ല എന്നുള്ളതാണ് യാഥാർഥ്യം. നമ്മുടെ ഈ ആശയക്കുഴപ്പം ഒഴിവാക്കുകയാണ് തികച്ചും വ്യത്യസ്തമായ ഈ വീഡിയോയിലൂടെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ദന്മാരായ Dr. Rajesh Muraleedharan- നും Dr. Raghuram A. Krishnan- നും ചെയ്യുന്നത്. കാത്ത്-ലാബ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ എങ്ങനെയാണ് , എന്തൊക്കെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ചെയ്യുന്നത് എന്ന് തീർത്തും ലഘുവായ ഭാഷയിൽ വിശദീകരിക്കുന്നു. വീഡിയോയിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ എങ്ങനെയാണ് , എന്തൊക്കെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ചെയ്യുന്നത് എന്ന് തീർത്തും ലഘുവായ ഭാഷയിൽ വിശദീകരിക്കുന്നു.

Comment