MENU

Fun & Interesting

മരിച്ചെന്ന് കരുതി ഗുണ്ടകൾ ഓടയിൽ ഉപേക്ഷിച്ച യുവാവ് ഇന്ന് കോടികളുടെ വിറ്റുവരവുള്ള സംരംഭകനായ കഥ

Spark Stories 80,597 lượt xem 2 years ago
Video Not Working? Fix It Now

മട്ടന്നൂരിലെ ഒരു സാധാരണ കുടുംബത്തിൽ അധ്യാപക ദമ്പതികളുടെ മകനായിട്ടാണ് വിനൂപിന്റെ ജനനം. മകനെ ഒരു ഡോക്ടർ ആക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തെ തുടർന്ന് വിനൂപ് തമിഴ്‌നാട്ടിലേക്ക് വണ്ടി കയറി. ഒരു സംരംഭകൻ ആകണമെന്ന ആഗ്രഹത്തെ തുടർന്ന് തന്റെ ഇരുപത്തിയൊന്നാം വയസിൽ വിനൂപ് സ്വന്തം കോളേജിലേക്ക് അഡ്മിഷൻസ് എടുത്ത് ഒരു കുട്ടി സംരംഭകനായി. കുറഞ്ഞകാലം കൊണ്ട് തന്നെ ആ മേഖലയിൽ വിനൂപ് വിജയിച്ചു. കൈയിൽ ആവശ്യത്തിന് അധികം പൈസ, കോളേജ് ചെയർമാൻ സമ്മാനിച്ച കാർ അങ്ങനെ എല്ലാം കൊണ്ടും ജീവിതത്തിലെ സുന്ദരമായ കാലഘട്ടം. പക്ഷേ ആ മേഖലയിൽ പതിയിരുന്ന അപകടം വിനൂപിന് അറിയില്ലായിരുന്നു. വിനൂപിന്റെ പെട്ടെന്നുള്ള വിജയം ബാധിച്ച ഒരു വിഭാഗം ആളുകളുടെ ആക്രമണത്തെ എതിർക്കാൻ വിനൂപിന്‌ സാധിച്ചില്ല. വിനൂപ് മരിച്ചെന്ന് കരുതി ഉപദ്രവിച്ച ഗുണ്ടകൾ വിനൂപിനെ ഒരു അഴുക്കുചാലിൽ ഉപേക്ഷിച്ചു. മണിക്കൂറുകൾക്ക് ശേഷം ഒരു തട്ടുകടക്കാരൻ ഒരു കൈ അനക്കം കണ്ട് അവിടെയെത്തി വീണ്ടും വിനൂപിനെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി. തിരികെ നാട്ടിലെത്തിയ വിനൂപ് വേറെയും ബിസിനസുകൾ ചെയ്‌തെങ്കിലും നിരാശ ആയിരുന്നു ഫലം. പക്ഷേ അച്ഛൻ വിജയൻ മാസ്റ്റർ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ വേണ്ടി ഉണ്ടാക്കിയ ഹെയർ ഓയിൽ വിനൂപിന്റെ ജീവിതം വീണ്ടും മാറ്റി മറിച്ചു. ഇന്ന് ആ അച്ഛനും മക്കളും ചേർന്ന് ഒരു സാമ്രാജ്യം കെട്ടിപ്പടുത്തി - വിജയൻ മാസ്റ്റർ ആയുർവേദ..... കേൾക്കാം ഡോ വിനൂപ് വിജയന്റെയും ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങി ഇന്ന് കോടികൾ വിറ്റുവരവുള്ള വിജയൻ മാസ്റ്റർ ആയുർവേദ എന്ന അദ്ദേഹത്തിന്റെ ബ്രാൻഡിന്റെയും സ്പാർക്കുള്ള കഥ......

Spark - Coffee with Shamim
#sparkstories #entesamrambham #shamimrafeek #vijayanmasterayurveda

Contact Details
Dr. Vinoop Vijayan
VM Ayurveda Hospital
PH - 9847576000


MAIL ID - drvinoopmv12@gmail.com
Website - https://www.vijayanmastersayurveda.com/


Social Media Links

https://www.facebook.com/vijayanmastershospital/

https://www.facebook.com/vijayanmastersayurveda

https://www.facebook.com/vinoopmv.mv

https://www.instagram.com/vmayurveda/

https://www.youtube.com/channel/UC-mrDKk8f-VAJjRuBEnQGoQ

Comment