ആന നാട്ടിൽ പ്രസവിക്കുന്നത് ദോഷമാണ് , കുടുംബം മുടിയും എന്നൊരു വിശ്വാസം നാട്ടാനപരിപാലന മേഖലയിൽ കാലങ്ങളായി ഉണ്ട്. ഏതാണ്ട് 22 മാസത്തോളം ദൈർഘ്യം വരുന്ന ഗർഭകാലവും ആനപ്രസവത്തിന് ശേഷം പിന്നെയും ഒരു ഒന്നൊന്നര വർഷേത്താളം ചെലവല്ലാതെ ആനയിൽ നിന്ന് വരവ് ഒന്നും ഇല്ലാതെ ഭാരിച്ച സാമ്പത്തിക ബാധ്യതക്ക് കാരണമാകും എന്ന ചിന്തയിൽ നിന്നാവാം നാട്ടാനപ്രസവങ്ങളോട് മുഖം തിരിക്കുവാൻ മഹാഭൂരിപക്ഷവും നിർബന്ധിതരായത്. കൊച്ചിൻ ദേവസ്വം ബോർഡിന് സ്വന്തമായിരുന്ന തൃപ്രയാർ രാമചന്ദ്രൻ നാട്ടിലെ പ്രസവത്തിലൂടെ പിറന്നവനാണ് എന്ന് കേട്ടിട്ടുണ്ട്. എന്നാൽ അനേക വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നടന്ന ഒരു ആനപ്രസവത്തിന്റെയും അതിലെ കഥാനായകനായ ആനക്കുട്ടിയുടേയും കഥ ...
അതൊരു വല്ലാത്ത കഥ തന്നെയാണ്.
#sree4elephants #keralaelephants #PuthankulamSivan #Puthankulamelephantpark #Aanaprasavam #Aanakuttikal