'ഉന്നതകുലജാതർ പരാമർശം; സുരേഷ് ഗോപി പറഞ്ഞത് പൊതുവേദികളിൽ കുറേകാലമായി ഞാൻ പറയുന്നത്' | A. Jayashankar
ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതൻ മന്ത്രിയാകണമെന്ന സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് അഡ്വ.എ.ജയശങ്കർ. സുരേഷ് ഗോപിക്ക് ഭാഷ്യയിൽ പ്രാവീണ്യം ഇല്ലാത്തതുകൊണ്ടാണ്. സിനിമയിൽ ഇംഗ്ലീഷിൽ ഡയലോഗ് പറയുമെങ്കിലും അതെല്ലാം രഞ്ജി പണിക്കർ എഴുതികൊടുക്കുന്നതാണ്. എല്ലാവർക്കും എല്ലാ കഴിവുകളും ഉണ്ടാവില്ലല്ലോ. സുരേഷ് ഗോപി പറഞ്ഞ അഭിപ്രായം എത്രയോ കാലമായി കേരളത്തിലെ പൊതുവേദികളിൽ താൻ ആവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്. ഇഎംഎസിന്റെ 1957ലെ മന്ത്രിസഭ മുതൽ പിണറായി സർക്കാർ വരെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാർക്ക് ഭരിക്കാൻ പട്ടികജാതി വകുപ്പ് മാത്രമേ കൊടുത്തിട്ടുള്ളൂ. ചാത്തൻ മാസ്റ്റർ മുതൽ കേളു വരെയുള്ള ആളുകൾക്ക് എന്തുകൊണ്ട് ആരോഗ്യവകുപ്പോ വ്യവസായ വകുപ്പോ വേറെയേതെങ്കിലും വകുപ്പോ കൊടുക്കുന്നില്ല? ഇത് താൻ ചോദിക്കുമ്പോൾ കേൾക്കുന്നവർക്ക് അർഥം മനസിലാവും. സുരേഷ് ഗോപിക്ക് രാഷ്ട്രീയം അത്ര പരിചയമില്ലാത്തതിനാലും ഞാൻ പറഞ്ഞതുപോലെ പറയാൻ അറിയാത്തത് കൊണ്ടും രഞ്ജിപണിക്കർ ഇല്ലാത്തതുകൊണ്ടും അബദ്ധം പറ്റിയതാവാമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി- വർഗ വിഭാഗത്തിലുള്ളവർക്ക് സംവരണം ചെയ്ത സീറ്റില്ലല്ലാതെ ഈ വിഭാഗത്തിൽ നിന്നുള്ള എത്രപേർ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും ജയശങ്കർ ചോദിച്ചു. മത്സരിക്കാൻ ഒരു പാർട്ടിയും സീറ്റ് കൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p
#ajayashankar #sureshgopi #renjipanicker