MENU

Fun & Interesting

മറ്റു വെങ്കല നിർമ്മിതികളുടെ പൊരുളുകളും.

DAS STORIES 10,143 lượt xem 2 years ago
Video Not Working? Fix It Now

Vikas viswakarma 9496522799
Appukuttan achari 9387282526
Ananthanachari 9747466073



Viswa Karma Silpakala Youtube channel :- https://youtube.com/channel/UCllYM5XFtw6m5qV4kWPxlYA




Viswa Karma Silpakala Facebook Page :- https://www.facebook.com/profile.php?id=100073703553868




Viswa Karma Silpa Kendram (വിശ്വകർമ്മ ശില്പ കേന്ദ്രം)
https://maps.app.goo.gl/JNZgi3pnqY9fSc8i7




പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മല്ലിശ്വരമുടി ശിവപാർവ്വതി ക്ഷേത്രത്തിലെ പ്രതിഷ്ഠ വിഗ്രഹം അപ്പുക്കുട്ടനാചാരിയുടെ സൃഷ്ടിയിൽ ഉണ്ടായതാണ്. തിരുനെല്ലായി മാരിയമ്മൻ ക്ഷേത്രത്തിലെ ദീപസ്തംഭം 8 അടി ഉയരം വരുന്ന അഞ്ച് തട്ടുകളിലായി 160 കിലോ ഭാരത്തിൽ ഓടിൽ നിർമ്മിച്ചതാണ്. പുഷ്പങ്ങളാൽ മുഖരിതമായ ദീപസ്തംഭത്തിന് തിരിതെളിയിക്കുമ്പോൾ പ്രത്യേക അഴകും മിഴിവുമേകുന്ന സൃഷ്ടിയാണ്. തിരുനെല്ലായി ഗണപതി ക്ഷേത്രത്തിലെ 90 കിലോ ഭാരമുള ദീപസ്തംഭം പുഷ്പാകൃതിയിലുള്ള വിളക്കുകളും മണികളും തൂങ്ങി കിടങ്ങുന്ന വ്യത്യസ്ത രീതിയിൽ നിർമ്മിച്ചതാണ്.
പാലക്കാട് വടക്കന്തറ ദേവി ക്ഷേത്രത്തിലെ ആൽമരവിളക്ക് വളരെ വിശിഷ്ടമായ ഒരു നിർമ്മിതിയാണ്. 12 അടി ഉയരത്തിൽ 120 കിലോ ഭാരത്തിൽ പിച്ചളയിൽ നിർമ്മിച്ച സൃഷ്ടിയിൽ വിളക്കുകൾ ആലിലയുടെയും തണ്ട് വടവൃക്ഷത്തിന്റെ രൂപത്തിലുമാണ്. മരത്തിൽ വസിക്കുന്ന കുരങ്ങ്, അണ്ണാൻ, കാക്ക , കിളിക്കൂട്, എന്നിങ്ങനെ ജീവജാലങ്ങളെ കൂടി ഉൾകൊള്ളിച്ചുള്ള വിളക്കാണ്. വടക്കന്തറ ക്ഷേത്രത്തിലെ തന്നെ സ്ഥിതി ചെയ്യുന്ന വേറൊരു ദീപസ്തംഭം അപ്പുക്കുട്ടനാചാരിയുടെ പൂർവ്വികർ നിർമ്മിച്ചിട്ടുള്ള വിളക്കാണ്.

ശ്രീരാമപുരം വിഷ്ണു ക്ഷേത്രത്തിലെ കമലദളദീപം 11 അടിയിൽ 7 തട്ടുകളിലായി 125 കിലോ ഭാരത്തിൽ ഓടിൽ നിർമ്മിച്ചതാണ്. ഓരൊ എണ്ണ തട്ടും താമര വിരിഞ്ഞ് നിൽക്കുന്ന രീതിയിലും കൂടാതെ പാലാഴിമഥനമെന്ന പുരണ കഥയെക്കൂടി ഉൾകൊള്ളിച്ചിട്ടുണ്ട്. വിളക്കിന്റെ തണ്ടിനെ മന്ഥരപർവ്വതമായി സങ്കൽപ്പിച്ച് ബാലിയും സുഗ്രീവനും വാസുകിയെന്ന നാഗത്തെ കയറാക്കികൊണ്ട് പർവ്വതത്തെ കടയുന്ന ശില്പങ്ങളും ഭഗവാൻ മഹാവിഷ്ണു കൂർമ്മാവതാരമായി വന്ന് മന്ഥരപർവ്വതത്തെ തൂക്കി നിർത്തുന്നതുമായിട്ടുള്ള രംഗം ശില്പ വൈദഗ്ദ്യത്തിൽ കാണിച്ചിരിക്കുന്നത്.

18-ാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നതും നിലവിൽ ക്ഷേത്രാരാധന സംമ്പ്രദായങ്ങളിൽ നിന്ന് മറഞ്ഞു പോയതുമായ നാഗാരാധനാദീപത്തിന്റെ പുനരാവിഷ്കരണം ചെയ്ത വ്യക്തി കൂടിയാണ് അപ്പുക്കുട്ടനാചാരി. പത്മദള പീഠത്തിന് മുകളിൽ കൂർമ്മവും മുകളിലെ തണ്ടിൽ നാഗങ്ങൾ ചുറ്റിക്കിടക്കുന്നതും അതിന് മുകളിൽ 17 തിരികൾ തെളിയിക്കാൻ കഴിയുന്ന വിളക്കും വിളക്കിന് മുകളിൽ ഒരു ത്രിശൂലവും അടങ്ങുന്നതാണ് നാഗാരാധനാ ദീപം.
2020 നിർമ്മിച്ച ഗുരുവായൂർ പാവറട്ടി കൂളിപള്ളിയിലേക്കുള്ള മിനാരം രാജസ്ഥാനിലെ അജ്മീർ മസ്ജിദിന്റ പ്രതിരൂപമായിട്ടാണ്. 120 കിലോ പിച്ചളയിൽ പണിഞ്ഞ മിനാരത്തിന് 10 അടി ഉയരം ഉണ്ട്. കൂടാതെ മസ്ജിദിനെ താഴികക്കുടങ്ങളും ചെയ്തിട്ടുണ്ട്.

കേരളത്തിലെ പ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുറുംബ കാവിലെ കോമരങ്ങളുടെ പള്ളിവാള്,ചിലമ്പ്,അരമണി, പ്രതിഷ്ഠാ വാൽകണ്ണാടി, എന്നിവയുടെ നിർമ്മാണം 1978 ജോലി ആരംഭിച്ചത് മുതൽ തന്നെ നിർമ്മിച്ച് വരുന്നു. ഓരോ വർഷവും നിർമ്മിതികളിൽ വ്യത്യസ്തത പുലർത്തുവാനും പ്രത്യേക കഴിവ് അപ്പുക്കുട്ടനാചാരിക്ക് ഉണ്ട്. ഭഗവതിയുടെ ആയുധമായ പള്ളിവാളിന്റെ മുകൾ ഭാഗം വട്ടത്തിലുള്ളതാണ്. പരമേശ്വരന്റെ തലയിൽ നിന്ന് ചന്ദ്രഹാസം എടുത്ത് നൽകിയ കഥ പുരാണങ്ങളിൽ പ്രസിദ്ധമാണ്. നിലവിലുള്ള പള്ളിവാളിന്റെ ആകൃതിയിൽ മാറ്റം വരുത്തിയ വ്യക്തി കൂടിയാണ്. ദാരികനെ വധിച്ച ഭദ്രകാളി പരമേശ്വരനെ കാണുവാൻ ദാരിക്കാന്റെ തലയും കയ്യിൽ പിടിച്ച് വരുന്ന രംഗം ദേവി മാഹാത്മ്യത്തിൽ വർണ്ണിക്കുന്നുണ്ട്. ആ രംഗത്തെ ആസ്പദമാക്കി കോമരങ്ങൾ ഇടുപ്പിൽ അണിയുന്ന അരമണിയിലെ ഓരോ മണിയിലും ദംഷ്ട്രയും നാക്കും പുറത്ത് ചാടിയ ദാരിക അസുരന്റെ തലയുടെ രൂപം നൽകി "ദാരികശിരോഅരമണി " എന്ന പുതിയ സൃഷ്ടിക് രൂപം നൽകിയ വ്യക്തി കൂടിയാണ്.

നിങ്ങൾക്ക് ഇതുപോലുള്ള വീഡിയോ ചെയ്യണമെങ്കിൽ എന്റെ ഈ നമ്പറിൽ വിളിക്കുക
DAS STORIES :- 6238422282

Comment