പാമ്പാടി രാജനെ വിൽക്കുമോ എന്നു ചോദിച്ചാൽ....?പാമ്പാടി രാജൻ ഒരിക്കലും മറക്കില്ലാത്ത ഒരു ഒത്തുചേരൽ...!
മൂന്നാം വയസ്സിൽ കോടനാട് ആനപ്പന്തിയിൽ നിന്നും ലേലം വിളിച്ച് സ്വന്തമാക്കിയ
കോടനാട് ബാസ്റ്റിൻ എന്ന കുട്ടിക്കുറുമ്പനെ പാമ്പാടി മൂടങ്കല്ലിൽ ബേബിച്ചായൻ സ്വന്തം നെഞ്ചുംകൂട്ടിൽ ചേർത്തുപിടിച്ചാണ് വളർത്തിയത്. ആദ്യമായി മേടിച്ച ബാസ്റ്റിൻ പിന്നീട് രാജനായി ....
പാമ്പാടി രാജൻ...!
രാജന് പിന്നാലെ ഒത്തിരിയൊത്തിരി ആനകളെ മേടിച്ചും കൊടുത്തും ബേബിച്ചായൻ ആനലോകത്ത് നിറഞ്ഞുവെങ്കിലും രാജനെ മാത്രം കൈവിട്ടു കളഞ്ഞില്ല. രാജനെ എപ്പോഴെങ്കിലും വിൽക്കുമോ എന്ന ചോദ്യത്തിന് മുന്നിൽ പിഞ്ചുകുഞ്ഞുങ്ങളെ പോലെ വിതുമ്പിയിരുന്ന ബേബിച്ചായൻ അപൂർവ്വമായ അനുഭവമായിരുന്നു.. രാജനൊപ്പം കളിച്ചു വളർന്ന കൊച്ചുമുതലാളിമാരായ റോബിറ്റും ഷോബിറ്റും....
ഇന്ന് അവരെ കുറിച്ച് ഓർക്കുമ്പോൾ പമ്പാടി രാജന്റെ ഉള്ളിൽ നിന്ന് ഒരു തേങ്ങലും ... ദീർഘനിശ്വാസവും ഒന്നിച്ച് ഉയർന്നേക്കാം.
#sree4elephants #keralaelephants #elephant #aanapremi #aanakeralam #aanakambam #aana