വലിയ പശുക്കളല്ല, ജനിതക ഗുണമുള്ള പശുക്കളാണ് ആവശ്യം | പാലുൽപാദനം കൂടിയ പശുക്കളെ ലഭിക്കാൻ ചെയ്യേണ്ടത്
#karshakasree
മികച്ച വംശപാരമ്പര്യവും പാലുൽപാദനവുമുള്ള പശുക്കളെ സ്വന്തം ഫാമിൽ വളർത്തിയെടുക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ കർഷകന് ഇനിയുള്ള കാലത്ത് നിലനിൽപ്പുള്ളൂവെന്ന് കോട്ടയം മന്നാനം പീടികവെളിയിൽ പി.ജെ.തോമസ്. ഫാമിലെ നല്ല പശുക്കളെ തിരഞ്ഞെടുത്ത് അവയിൽനിന്ന് മികച്ച തലമുറയെ വാർത്തെടുക്കാനാണ് ഓരോ കർഷകനും ശ്രദ്ധിക്കേണ്ടത്. അതിനു നല്ല കാളയുടെ ബീജമായിരിക്കണം കുത്തിവയ്ക്കേണ്ടത്.