സ്വൂഫിസം : നാസ്വിബിയ്യതുമല്ല, റാഫിദ്വിയ്യതുമല്ല - ഉസ്‍താദ് നൗഷാദ് അഹ്‍സനി ഒതുക്കുങ്ങല്‍
മുസ്‍ലിം സമുദായത്തിന്മേല്‍ കുഫ്റാരോപണവും ശിര്‍ക്കാരോപണവും തീവ്രവാദത്തിന്‍റെ അടയാളമായി ലോകം തിരിച്ചറിഞ്ഞപ്പോള്‍ ഒഹാബികള്‍ കണ്ടെത്തിയ പുതിയ അടവ് നയമായിരുന്നു സ്വൂഫികളുടെ മേല്‍ ശീഇസം ആരോപിക്കുകയും സുന്നിസത്തെ നാസ്വിബിയ്യതാക്കി പരിചയപ്പെടുത്തുകയും ചെയ്യല്‍. എന്നാല്‍ അഹ്‍ലുസ്സുന്നതിവല്‍ജമാഅഃ എന്നാല്‍ നാസ്വിബികളുടെയും റാഫിദ്വിയ്യതിന്‍റെയും വ്യക്തമായ ശത്രുക്കളാണെന്നത് നിരാക്ഷേപം അറിയപ്പെടുന്ന വസ്‍തുതയാണ്. സുന്നിസം വാദിക്കുന്ന പലരും ഒന്നുകില്‍ റാഫിദ്വിയോ അല്ലെങ്കില്‍ നാസ്വിബിയോ ആണെന്ന സത്യം മനസ്സിലാക്കിയാല്‍ സകലസ്വഹാബികളെയും ആദരിക്കുകയും അഹ്‍ലുബൈതിനെ മൊത്തത്തില്‍ ബഹുമാനിക്കുകയും ചെയ്യുന്ന സ്വൂഫികളാണ് ശരിയായ അഹ്‍ലുസ്സുന്നതിവല്‍ജമാഅതിന്‍റെ വക്താക്കളെന്നത് ഏതൊരു സത്യാന്വേഷിക്കും പകല്‍പ്പോലെ വ്യക്തമാകും. ഉസ്‍താദ് നൗഷാദ് അഹ്‍സനി ഈ വസ്‍തുതയെ വളരെ കൃത്യമായി സ്ഥിരപ്പെടുത്തുന്ന പ്രഭാഷണമായിരുന്നു ഹുസൈനിസംഗമം'2ല്‍ നിര്‍വ്വഹിക്കപ്പെട്ടത്. അല്‍ഹംദുലില്ലാഹ്...