അവതരണം --അന്യോന്യം തിരുവാതിര സംഘം.
കോറിയോഗ്രാഫി : വത്സല പി സി
രചന : അനിത ദേവി ജെ
ചുവട് വെച്ചവർ --വത്സല പി സി, അജിത, ദുർഗ്ഗ, സ്മൃതി, ശുഭ,
ശ്രീജി, സുനിത, സാവിത്രി O N,
നിഷ, സാവിത്രി വാസുദേവൻ.
പാടിയവർ --ശ്രീജ ഉണ്ണികൃഷ്ണൻ, പ്രതിഭ മനോജ്.
ഇടയ്ക്ക - തൃപ്പൂണിത്തുറ കൃഷ്ണകുമാർ.
വേദി -- ചക്കൻകുളങ്ങര ശിവ ക്ഷേത്രം
#sivaratri #ശിവരാത്രി
#തിരുവാതിര #കൈകൊട്ടി കളി
#dance #മഹാദേവ # Maha deva
#ശിവ താണ്ഡവം#siva thandavam
കാല വൈരി യുടെ താണ്ഡവം ഭുവനമാകെ നടനഹർ ഷോ ൽ സവം
ലാസ്യമാടി ഉമയൊപ്പവും സകല വാദ്യ വൃന്ദ മൊടു ദേവകൾ
നന്ദി കേശ്വര മൃദംഗ ഭേരി യും വാണീ വീണ തൻ നാദവും
പുണ്യ രംഗമിതു കണ്ടു ദേവകൾ
പുഷ്പ വൃഷ്ടി ചൊരി യുന്നിതാ
ചടുല താളമൊടു നർത്തനം സകല
ലോക മാകെ യുണരും വിധം
ഡമരു നാദ പരിപൂരിതം ചലിത
പാദപത്മ യുഗളം സദാ
ചന്ദ്രമൗലേ പ്രപഞ്ച താളമി നടന
വേദിയിലുണർ ത്തിടും
ദിവ്യമായ നടരാജ ലീലയിൽ മയങ്ങി നിന്നു ഭുവന ത്രയം
ബ്രഹ്മ വിഷ്ണു സുരരാജനും സ്തുതികളാലെ ദേവനെ വണങ്ങവേ
ബ്രഹ്മ ലോക മഖിലം നിറഞ്ഞൊരാനന്ദ വർഷമതു ചെയ്യവേ
ഫാലനേത്ര മതും ഭാനു കോടി സമ ദീപ്തി ചിന്നു മുടൽ ശോഭയും
കൈതൊഴുന്നു കപാല ഹാരവും ദിവ്യമായൊ രു തുടിയതും
സൃഷ്ടിയും സ്ഥിതി ഭാവവും സംഹാര ലീല കളൊക്കെയും
തുഷ്ടി യോടെ നടത്തിടും അഴൽ ഭസ്മമാക്കി എരിച്ചിടും
ഇഷ്ടവര ദാ നൈ ക തൽപര
ശിഷ്ട പൂജിത ശങ്കരാ
നഷ്ടമാക്കുക സങ്കടം മമ
അഷ്ടമൂർത്തി മഹേശ്വരാ
മൃത്യു നാശന ഹരഹര