MENU

Fun & Interesting

ബാങ്ക് ലോൺ ജപ്തി നോട്ടീസ് കിട്ടിയോ? ഇനി എന്തു ചെയ്യാൻ കഴിയും? Bank loan recovery # Aplustube #

A Plus Tube 109,075 3 years ago
Video Not Working? Fix It Now

ബാങ്കിൽ നിന്ന് ലോൺ എടുത്തു കഴിഞ്ഞാൽ ആയതിനു പ്രതിമാസം ഇഎംഐ ആയിട്ട് ബാങ്കിന് ഒരു നിശ്ചിത തുകവീതം പ്രതിമാസം തിരിച്ചടയ്ക്കേണ്ടതുണ്ട് എന്നാൽ ഇതിന് വീഴ്ച വരുത്തുമ്പോഴാണ് സർഫാസി ആക്ട് പ്രകാരമുള്ള നടപടി ബാങ്ക് സ്വീകരിക്കുന്നത്. ഇതുപ്രകാരം ആദ്യം 13 2 പ്രകാരമുള്ള നോട്ടീസ് ആയിരിക്കും അയക്കുക. കുടിശ്ശികയുള്ള മുഴുവൻ തുകയ്ക്കും വേണ്ടിയായിരിക്കും ഈ നോട്ടീസ് അയക്കുക ഇതിനു വിശദമായ മറുപടി നൽകാത്തപക്ഷം 13 4 പ്രകാരമുള്ള സിംബോളിക് പൊസോസിയേഷൻ വേണ്ടിയുള്ള നോട്ടീസ് അയയ്ക്കും. തുടർന്നും തുക അടയ്ക്കാതെ വന്നു കഴിഞ്ഞാൽ ബാങ്ക് കോടതിയിൽ നിന്നും വീടോ സ്ഥലമോ ഏതാണോ ജാമ്യമായി വെച്ചിരിക്കുന്നത് ആ വസ്തുവോ വീടോ വസൂലാക്കുന്നതിനുള്ള നിയമാനുസൃത നടപടി സർഭാസി ആക്ട് പ്രകാരം സ്വീകരിക്കും. പിന്നീട് ഹൈക്കോടതിയിൽ നിന്നും റിട്ട് ജൂറിസ്ഡിനുള്ള മറ്റ് നിയമനടപടികൾ സ്വീകരിക്കാൻ കക്ഷികൾക്ക് കഴിയും ഇത് സംബന്ധിച്ചു കൂടുതൽ സംശയമുള്ളവർ ഒരു പ്രാവശ്യം കൂടി ഈ വീഡിയോ കാണാൻ ശ്രമിക്കുക. സംശയമുള്ളവർക്ക് തീർച്ചയായും മെസ്സേജിലേക്ക് അവരുടെ സംശയങ്ങൾ ചോദിക്കുന്നതും നല്ലതാണ്. #eAplustube# education# education # Malayalam#

Comment