മാസായി മാരാ..... പതിനാറാം നൂറ്റാണ്ടിന്റെ അവസാനം നൈൽ നദീ തീരത്തുനിന്നും ഒരുകൂട്ടം ജനത ദക്ഷിണ സുഡാനും മറികടന്ന് ഇന്നത്തെ കെന്യ ടാൻസാനിയ ഭാഗങ്ങളിൽ എത്തിച്ചേർന്നു. നീണ്ടുനിവർന്നു കിടക്കുന്ന വരണ്ട സമതലങ്ങളിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന അക്കേഷ്യ മരങ്ങളും, ഒലീവ് മരങ്ങളും , കുറ്റിക്കാടുകളും കണ്ട് അവർ ഈ സ്ഥലത്തെ കറുത്ത പാട് എന്നർത്ഥത്തിൽ മാരാ എന്ന് വിളിച്ചു. അങ്ങിനെ നൈൽ നദീതടങ്ങളിൽ നിന്നും മൈലുകൾ സഞ്ചരിച്ച് ഇവിടെത്തിയ മാസായി ഗോത്രക്കാർ അവർ മാരാ എന്ന് വിളിച്ച വിശാലമായ സമതലങ്ങളിൽ താമസമാക്കി. മാസായികൾ താമസിക്കുന്ന മാരാ അങ്ങിനെ മാസായി മാരാ ആയി മാറി.
ആനകൾ, സിംഹങ്ങൾ, കാണ്ടാമൃഗങ്ങൾ, പുലി, കഴുതപ്പുലി, കാട്ടുപോത്ത്, ജിറാഫ്, ഇമ്പാല, ഈലൻഡ്, സീബ്ര , ഗസൽ മാനുകൾ, അങ്ങിനെ ഇവിടെ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ എണ്ണം നമ്മെ അതിശയിപ്പിക്കും. എല്ലാ വർഷവും ജൂണിൽ എണ്ണിയാലൊടുങ്ങാത്തത്ര വിൽഡ് ബീസ്റ്റുകൾ തെക്ക് ടാൻസാനിയയിലെ സെറൻഗെറ്റിയിൽ നിന്നും വടക്കോട്ട് നീങ്ങി മാസായി മാര വഴി കിഴക്ക് ലോയിട്ടാ പുൽമേടുകളിലേക്ക് നീങ്ങുന്ന കാഴ്ച്ച നയനമനോഹരമാണ്. ഇവയുടെ കൂടെ ധനം കന്നുകാലികളുടെ എണ്ണത്തിലും, ധൈര്യം സിംഹങ്ങളെ വേട്ടയാടിയും അളക്കുന്ന മാസായി വർഗ്ഗങ്ങളും കൂടെ ചേരുമ്പോൾ മാസായി മാരാ ഭൂമിയിലെ തന്നെ മറ്റൊരു ലോകമായി മാറുന്നു
* Video Details
Title: സിംഹങ്ങളുടെ പോരാട്ടങ്ങൾ | Marsh Lions | Lion Coalitions of Masai Mara
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: [email protected]
Web: https://hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com
#juliusmanuel #narrationbyjulius #hisstoriesonline