ആഴ്ചയിൽ 100 കിലോ പരിപ്പ്; റബറിനേക്കാൾ ആദായം കൊക്കോ; മികച്ച വിളവിന് യുവ കർഷകൻ ചെയ്യുന്നത്
#karshakasree #agriculture #farming #cocoa
ആയിരത്തിന്റെ നിറവിൽ കൊക്കോ കുതിക്കുകയാണ്. വലിയ കൊക്കോത്തോട്ടമുള്ളവർ മുതൽ വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ കൊക്കോ മരങ്ങളുള്ളവർ വരെ കൊക്കോയുടെ വിലക്കയറ്റത്തിന്റെ മാധുര്യം നുണയുന്ന ദിനങ്ങൾ. കൊക്കോ പരിപ്പിന് ശരാശരി 200 രൂപ വിലയുണ്ടായിരുന്നപ്പോൾ റബർ വെട്ടിമാറ്റി കൊക്കോ കൃഷിയിലേക്കിറങ്ങിയ യുവ കർഷകനാണ് എറണാകുളം ഇലഞ്ഞി സ്വദേശിയായ വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ. തന്റെ കൃഷി രീതികളിലൂടെ വക്കച്ചനെക്കുറിച്ച് പല തവണ മനോരമ ഓൺലൈൻ കർഷകശ്രീ പങ്കുവച്ചിട്ടുണ്ട്. ഒരു കുഴിയിൽ രണ്ടു വാഴയും ഡെയറി ഫാമിൽ ചൂടു കുറയ്ക്കാൻ ചെയ്തിരിക്കുന്ന ലളിത മാർഗവും സ്വന്തം ഫാമിലെ പാൽ ഉപയോഗിച്ച് ഐസ്ക്രീം നിർമാണവുമെല്ലാം വക്കച്ചൻ എന്ന യുവ കർഷകനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തമാക്കുന്നു. അത്തരത്തിൽ മറ്റൊരു വേറിട്ട സമീപനമാണ് അദ്ദേഹത്തിന്റെ കൊക്കോക്കൃഷി.