MENU

Fun & Interesting

കാറിന്റെ ഡിക്കിയിൽ നിന്നും തുടങ്ങിയ സംരംഭം; ഇന്ന് 100 ബ്രാഞ്ചിലേക്കുള്ള പ്രയാണം | SPARK STORIES

Spark Stories 53,992 8 months ago
Video Not Working? Fix It Now

ഇതാ ഒരു കിടിലന്‍ ആശയം. മോഡുലാര്‍ ബാത്ത് റൂം!. ഒരുക്കിയത് മലപ്പുറം താനൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍ അമലേരി. മലയാളിയെ ഞെട്ടിച്ച കണ്‍സപ്റ്റിന് പിന്നില്‍ ഷിഹാബുദ്ദീന്‍ ഒഴുക്കിയ വിയര്‍പ്പിനും അധ്വാനത്തിനും കൈയ്യും കണക്കുമില്ല. ലോറി ക്‌ളീനറായി ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുമ്പോള്‍ മനസില്‍ കിടന്നു തിളച്ചത് സ്വന്തം സംരംഭം എന്ന ആശയം. പ്ലമ്പിങ്ങിനും ഇലക്ട്രീഷ്യൻ ജോലികളുമായി ജീവിതം മുന്നോട്ടു പോയി. സഹോദരിയുടെ മകളുടെ സ്വർണ്ണം പണയം വെച്ച് പ്ലമ്പിങിനുള്ള ബാര്‍നിപ്പിള്‍ പ്രൊഡക്ഷന്‍ ആരംഭിച്ചു. പിവിസിയുടെ കടന്നുകയറ്റത്തോടെ സംരംഭം പൂട്ടേണ്ടിവന്നു. കേരളത്തിലെ ആദ്യ സ്റ്റീല്‍ ഹുക്ക് നിര്‍മിച്ചു വീണ്ടും ബിസിനസില്‍ സജീവ സാന്നിധ്യമായി. പിന്നീട് ഉല്‍പ്പന്നങ്ങള്‍ തന്നിരുന്ന കമ്പനി ടാര്‍ജറ്റ് കുത്തനെ ഉയര്‍ത്തിയതോടെ ബിസിനസില്‍ നിന്നും പിന്മാറി. ഈ സമയത്ത് സ്വന്തം ബ്രാന്റ് എന്ന ആശയം മനസിലേക്കെത്തി. രണ്ട് ക്ലോസ്റ്റുകള്‍ കാറിന്റെ ഡിക്കിയിലാക്കിയാണ് സാനിറ്റൈറി ബിസിനസിലേക്കിറങ്ങിയത്. കൊറോണക്കാലത്ത് ഗുജറാത്തിലെത്തി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തി. ഇന്ന് പ്രമുഖ ബ്രാന്റുകള്‍ക്ക് സാനിറ്ററിവെയര്‍ അവരുടെ പേരില്‍ നിര്‍മിച്ചു നല്കുന്നതില്‍ എത്തി നില്‍ക്കുന്നു. ഇതിനിടയില്‍ സോയോ ബാത്ത് വെയര്‍ എന്ന പേരിൽ സ്വന്തം ബ്രാന്റിനും തുടക്കമിട്ടു. പ്രാദേശിക വിപണിയില്‍ നിന്ന് കേരള വിപണിയിലേക്ക് സോയോ കുതിച്ചു. വിവിധയിടങ്ങളില്‍ സ്റ്റോര്‍ തുറന്നു ഷിഹാബുദ്ദീൻ കരുത്ത് കാട്ടി. ഇന്ന് 10 ജില്ലകളില്‍ 10 വെയര്‍ ഹൗസുകൾ ആരംഭിച്ച് 2,000 മുതല്‍ 3,000 ഉല്‍പ്പന്നങ്ങള്‍ വരെ വിപണിയിലെത്തിച്ചു. ഒരാളില്‍ നിന്ന് 40 ലേറെ ജീവനക്കാരിലേക്ക് സോയോ വളര്‍ന്നു. 10 വര്‍ഷത്തെ വാറണ്ടിയോടെ കൂടിയുള്ള മോഡുലാര്‍ ബാത്ത് റൂം ആണ് സോയോ ബ്രാന്റിന്റെ ഹൈലൈറ്റ്. ഇന്ന് കേരളത്തിലെയും ഗുജറാത്തിലെയും സാനിറ്റൈറി ബിസിനസ് രംഗത്തെ പകരവെയ്ക്കാനില്ലാത്ത സംരംഭകനാണ് ഷിഹാബുദ്ദീന്‍.... SPARK - Coffee with Shamim . . Client Details: Shihabudeen Amalery Zoyo Bathware 7510 666 999 www.zoyobathware.com [email protected] If there is any query about our products please contact us on Malappuram Depot : +91 6282124071 Cochin Depot : +91 9895332468 Tanur Branch 9946441442 Vaniyambalam (Nilambur)Depot 9526063204 Wayanad Dipot 9074620215 Vadakkenchery branch 9544257003 Marketing Team : +91 9946531111, Service Support : +91 6238537028 E-Brochure : https://drive.google.com/file/d/1_IJtiOk78lFkyXsqwuoB3F_5etO3fSGN/view?usp=sharing #entesamrambham #shamimrafeek #sparkstories

Comment