പെരുമ്പളത്തിന്റെ യാത്രാദുരിതം പഴങ്കഥയാകും; കായലിന് കുറുകെ കേരളത്തിലെ ഏറ്റവുംവലിയ പാലം,100 കോടി ചെലവ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പെരുമ്പളം കര തൊടുമ്പോൾ കണ്ണീരുപ്പ് കലർന്ന സന്തോഷമാണ് ഇവിടുത്തുകാർക്ക്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇഷ്ട സമയത്ത് യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ ഇഷ്ടത്തോടെ ജീവിക്കാൻ സ്വപ്നം കാണുകയാണ് അവർ. കോട്ടയം, എറണാകുളം ജില്ലകളോട് തൊട്ട് ചേര്‍ന്ന് വേമ്പനാട് കായലിന് നടുവിലാണ് കേരളത്തിലെ ഏറ്റവും വലിയ ദ്വീപായ പെരുമ്പളം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ ജില്ലയുടെ ഭാഗം. പെരുമ്പളം ദ്വീപില്‍ നിന്ന് അരൂക്കുറ്റിയിലെ വടുതലയുമായിട്ടാണു പാലം ബന്ധിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ പാലം പണിപൂർത്തിയാകുമ്പോൾ 13,000ത്തോളം വരുന്ന പെരുമ്പളം ദ്വീപ് ജനതയുടെ സ്വപ്ന സാഫല്യമാകുമത്. കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം. 1100 മീറ്ററാണ് പുതിയ പാലത്തിന്റെ നീളം.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p
#PerumbalamIsland #Perumbalam #alappuzha