#karshakasree #vegetables #agriculture
വളത്തിനു മുയലും പ്രാവും! വളത്തിനു പശുക്കളെയും ആടുകളെയുമൊക്കെ വളർത്തുന്നത് കേട്ടിട്ടുണ്ടെങ്കിലും പച്ചക്കറിക്കൃഷിക്കുവേണ്ടി മുയലുകളെയും പ്രാവുകളെയും വളർത്തുന്നത് അത്ര കേട്ടുകേൾവിയില്ലാത്ത രീതിയാണ്. എന്നാൽ സ്ഥലപരിമിതിയുള്ളവർക്ക് ചുരുങ്ങിയ സ്ഥലത്ത് കുറഞ്ഞ പരിചരണത്തിൽ മികച്ച മാംസം ഉൽപാദിപ്പിക്കുകയും ഒപ്പം പച്ചക്കറിക്കൃഷിയും ചെയ്യാമെന്നു പറയുകയാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ സ്വദേശിയായ കാട്ടാത്തിയേൽ സനിൽ ജോസഫ്. ഒന്നര പതിറ്റാണ്ടിലേറെയായി പച്ചക്കറിക്കൃഷി മേഖലയിലുള്ള സനിൽ സീസൺ അനുസരിച്ച് വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്നു.