#aithihyamala #pathrika #tgmohandas
കൊട്ടാരത്തിൽ ശങ്കുണ്ണി
കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിൽ ഒരാളായിരുന്നു പൂന്താനം നമ്പൂതിരി. മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ ( ഇന്ന് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റൂർ) പൂന്താനം ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു ഇല്ലം ഇപ്പോഴും നിലനിൽക്കുന്നു. അദ്ദേഹം ഇല്ലപ്പേരിൽ അറിയപ്പെട്ടിരുന്നതുകൊണ്ടു തന്നെ യഥാർത്ഥപേര് വ്യക്തമല്ല. ഗുരുവായൂരപ്പന്റെ കഥകളിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം. ഒരുപാട് കഥകൾ അദ്ദേഹവും ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ടുണ്ട്. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.