ഗുരുവായൂർ ഫെസിലിറ്റേഷൻ
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് എസി ഡോർമിറ്ററിയിൽ വിശ്രമിക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശുചിമുറികൾ, വസ്ത്രം മാറുന്നതിന് പ്രത്യേക സൗകര്യം.
സ്റ്റാർ സൗകര്യമുള്ള ആഡംബര കെട്ടിടം. റസ്റ്ററന്റ്, എല്ലാ സൗകര്യവുമുള്ള ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ ഈ സൗകര്യങ്ങൾ ഉണ്ട്
പ്രസാദ് പദ്ധതിയിൽ 8.86 കോടി രൂപ ചെലവിൽ കേന്ദ്ര സർക്കാർ നിർമിച്ച് നൽകിയ ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം നടത്തുന്നത് കുടുംബശ്രീയാണ്.
നക്ഷത്ര നിലവാരത്തിൽ 3 നിലകളിൽ
29,784 ചതുരശ്ര അടി കെട്ടിടമാണിത്. 38 കാറുകൾക്ക് പാർക്കിങ് സൗകര്യവുമുണ്ട്.
#guruvayoornews #guruvayur #guruvayoor #guruvayurtemple