MENU

Fun & Interesting

150 രൂപ മൂലധനത്തിൽ തുടങ്ങിയ സംരംഭത്തിന് ഇന്ന് കോടികൾ വിറ്റുവരവും 200 പേർക്ക് തൊഴിലും | SPARK STORIES

Spark Stories 115,976 4 months ago
Video Not Working? Fix It Now

ഡിഗ്രി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹവുമായി കൊച്ചിയിലെത്തിയ വ്യക്തിയാണ് ഷാനവാസ്. സെക്യൂരിറ്റി, വാലറ്റ് ബോയ്, ഡ്രൈവർ തുടങ്ങി നിരവധി ജോലികൾ ചെയ്തു. നൂറ് രൂപയായിരുന്നു ആ കാലത്ത് ദിവസച്ചെലവ്. അതിനുശേഷം കോഴിക്കോട് ഒരു മിൽക്ക് ഡിസ്ട്രിബൂഷൻ ഏജൻസിയിൽ ജോലി. പിന്നീട് വീണ്ടും കൊച്ചിക്ക്. അവിടെവെച്ച് സിദ്ധിഖ് എന്ന ബിസിനസ് പാർട്ണറെ കണ്ടെത്തി. ഡ്രൈവർമാരെ ഡിസ്ട്രിബ്യുട്ട് ചെയ്യുന്ന ഒരു ഏജൻസിക്ക് ഇരുവരും തുടക്കമിട്ടു. 150 രൂപയായിരുന്നു മൂലധനം. ഹയർ ഡ്രൈവേഴ്സ് എന്ന പേരിൽ (Hire D) സ്ഥാപനം തുടങ്ങുകയും വെബ്‌സൈറ്റ് ആരംഭിക്കുകയും ചെയ്തു. ആദ്യ ക്ലയന്റിനെ ലഭിച്ചതോടെ ആത്മവിശ്വാസമായി. പിന്നീട് ഇൻഡസ്, ഇവിഎം തുടങ്ങി നിരവധി സ്ഥാപനങ്ങളെ ക്ലയന്റുകളായി ലഭിച്ചു. അടുത്ത ഘട്ടം എന്ന നിലയിൽ ഹൈദരാബാദിൽ സ്ഥാപനം ആരംഭിച്ചു. തുടർന്ന് വെബ് ആപ്ലിക്കേഷൻ പുറത്തിറക്കി. അതിനുശേഷം തിരുവനന്തപുരം, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലും ബ്രാഞ്ചുകൾ ആരംഭിച്ചു. ഇന്ന് ഇരുന്നൂറോളം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ് ഹയർ ഡി. രണ്ടാം വർഷത്തിൽ 2 കോടി വിറ്റുവരവ് നേടിയതോടൊപ്പം അന്താരാഷ്ര വിപണിയിലേക്കും കടക്കാനൊരുങ്ങുകയാണ് സ്ഥാപനം.. നിരവധി തൊഴിൽ അവസരങ്ങളും നിക്ഷേപ സാധ്യതകളും നൽകുകയാണ് ഈ യുവ സംരംഭകൻ... SPARK - Coffee with Shamim Rafeek . . Client details: Mohammed Shanavas T. A. Hire D Mob: 9567632396 Call 24/7 Web: hiredassist.in Insta: https://www.instagram.com/hire_d.india/profilecard/?igsh=MWpkeWUwanU1cjZocw== #sparkstories #entesamrambham #hired

Comment