MENU

Fun & Interesting

ആദ്യ 2 സംരംഭങ്ങൾ പരാജയം; ലക്ഷങ്ങളുടെ കടം; മൂന്നാം സംരംഭത്തിലൂടെ കോടികളുടെ ബിസിനസ് ചെയ്യുന്ന സംരംഭകൻ

Spark Stories 5,069 3 weeks ago
Video Not Working? Fix It Now

സംരംഭം തകർന്ന കടം വീട്ടാൻ 2000 രൂപയ്ക്ക് ജോലിക്ക് പോയി. വർഷങ്ങൾക്കു ശേഷം ലക്ഷങ്ങളുടെ ജോലി ഉപേക്ഷിച്ചു, വീണ്ടും സംരംഭത്തിലേക്ക്...ഇത് കോടികൾ കൊയ്യുന്ന സംരംഭകന്റെ കഥ. എറണാകുളം കിഴക്കമ്പലം സ്വദേശിയായ, ബിനു എം.കെ.യുടെ സ്പാർക്കുള്ള സ്റ്റോറിയാണ് ഇത്തവണത്തെ സ്പാർക്കിൽ!!! ബി.കോം ബിരുദത്തിനു ശേഷം, നേരേ ബിസിനസിലേക്ക്. രാവിലെ എട്ടുമണി മുതൽ രാത്രി 12 മണി വരെ, കഠിനാധ്വാനം ചെയ്തിട്ടും കട പൂട്ടേണ്ട സ്ഥിതി വന്നു. മിച്ചമായത് 4 ലക്ഷം രൂപയോളം കടം. കടം വീട്ടാൻ വെറും 2000 രൂപയ്ക്കും ബാങ്കിൽ ജോലിക്ക് കയറി. 22 വർഷക്കാലത്തോളമുള്ള ബാങ്കിംഗ് ജീവിതത്തിനൊടുവിൽ, പഴയ ബി.കോം കാരന്റെ മനസ്സിൽ വീണ്ടും സംരംഭത്തിന്റെ മുള പൊട്ടി, പിന്നീട് നടന്നത് ചരിത്രം! Spark - Chat with Anna George . . Binu M K Manging Partner Sree Narayana Associates Mob: 9645319991 #entesamrambham #sparkstories #sreenarayanaassociates

Comment