കൃഷിക്ക് വളത്തിനായി ഡെയറി ഫാം, 25 ലീറ്റർ പാലുള്ള പശുക്കൾ, ഫാനായി വാട്ടർ പമ്പ്, ലക്ഷങ്ങളുടെ നേട്ടം
#karshakasree #manoramaonline #dairyfarming #farming #banana
റബർത്തോട്ടത്തിൽനിന്ന് സമ്മിശ്രക്കൃഷിയിലേക്ക്.... വളം വാങ്ങാൻ പണം മുടക്കിയതോടെ കൃഷി നഷ്ടത്തിൽ... അപ്പോൾപ്പിന്നെ കൃഷിയിടത്തിലേക്കുള്ള വളം സ്വന്തം കൃഷിയിടത്തിലുൽപാദിപ്പിക്കാൻ കഴിഞ്ഞാലോ... വാഴയും കമുകും കൊക്കോയും തെങ്ങുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നിടത്ത് കുറച്ചു വളമൊന്നും പോരല്ലോ... അതുകൊണ്ടുതന്നെ കൃഷിയിടത്തിൽ വലിയൊരു വളമുൽപാദനകേന്ദ്രം തുടങ്ങി. വളനിർമാണത്തിനൊപ്പം നിത്യവരുമാനവും നൽകുന്ന സ്ഥലം– ഡെയറി ഫാം. കേൾക്കുമ്പോൾ അതിശയോക്തിയും കൗതുകവും വിശ്വാസക്കുറവുമെല്ലാം തോന്നുമെങ്കിലും കൃഷിയെ ശാസ്ത്രീയമായി സമീപിച്ച് അധ്വാനഭാരം കുറച്ച് മികച്ച രീതിയിൽ വരുമാനം കണ്ടെത്തുന്ന യുവ കർഷകനാണ് എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശി വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ.