തുടങ്ങിയ 3 സംരംഭങ്ങളും പരാജയപ്പെട്ട് കടം കയറിയ അട്ടപ്പാടിക്കാരൻ പയ്യൻ ഇന്ന് ഇന്റീരിയർ രംഗത്ത് 100 കോടി വിറ്റുവരവെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന സ്ഥാപനത്തിനുടമ!
അട്ടപ്പാടിയിൽ ജനിച്ച ജോമോൻ തോമസ് തന്റെ എം ബി എ പഠനത്തിനൊപ്പം ആദ്യ സംരംഭത്തിന് തുടക്കം കുറിച്ചു, തേയില കവറിലിട്ട് കടകളിൽ കൊടുക്കുക. എന്നാൽ പണം കിട്ടാതെയായപ്പോൾ അത് നിർത്തി. പിന്നെ കൈയ്‌വച്ചത് വെണ്ടക്ക എക്സ്പോട്ട്. വാങ്ങാമെന്നുറപ്പുകൊടുത്തയാൾ കാലുമാറിയപ്പോൾ അതും നിർത്തി. പിന്നെ നീണ്ടകാലം എക്സ്പയറി ഡേറ്റ് ഉള്ള പാക്കിങ്ങിൽ മീൻ കറി വിൽപ്പന, അതും നഷ്ടത്തിൽ അവസാനിച്ചു. പിന്നെ ശ്രമിച്ചത് റിയൽ എസ്റ്റേറ്റ്. അവിടന്ന് കിട്ടിയ ഒരു ചെറിയ സ്പാർക്ക് ഇന്റീരിയർ വർക്ക് ചെയ്തു കൊടുക്കാനുള്ള അവസരം ജോമോന്റെ ജീവിതം മാറ്റിമറിച്ചു. ആ രംഗത്ത് ഒരു പരിചയവും ഇല്ലാഞ്ഞിട്ടും, കാര്യങ്ങൾ പഠിച്ചു, നല്ല ഒരു ടീമിനെ പഠിത്തുയർത്തി, ഇന്ന് "തൊമാർ ഇന്റീരിയർസ്" എന്ന സ്ഥാപനം 62 പേർക്ക് തൊഴിൽ കൊടുക്കുന്ന, വലിയ ഫാക്ടറിയുള്ള, നമ്പർ 1 ഇൻ ക്വാളിറ്റിയിലൂന്നി വൻ വിജയം നേടിക്കഴിഞ്ഞു. 25 കോടി വിറ്റുവരവ് നേടിയ ജോമോന്റെ ലക്‌ഷ്യം ഇനി നൂറു കോടിയാണ്.
എളിയ തുടക്കത്തിൽ നിന്ന് വൻ വിജയം നേടിയ ജോമോനും അദ്ദേഹത്തിന്റെ തോമാറും ഇന്ന് സംരംഭക ലോകത്ത് മാതൃകയാവുകയാവുകയാണ്. കേൾക്കാം, കാണാം ജോമോന്റെ ഈ സ്പാർക്കുള്ള ജീവിത കഥ!
Spark - Coffee with Shamim
Client: Jomon Thomas, Thomar Interiors, Pearl building, 55/3563, Sunoro Church Ln, opposite Radisson Blu, Elamkulam, Kochi, Ernakulam, Kerala 682020.
Website - https://thomarinteriors.com/ Email - [email protected]
Contact Number - 097447 75778
#sparkstories #shamimrafeek #eagle