വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലോരത്തു കൂടി നടന്നു പോയ മലയാളിയുടെ മനസിലേക്കു തിരയടിച്ചെത്തിയത് വേറിട്ട ബിസിനസ് എന്ന ചിന്ത. വീശിയടിച്ച കടല്‍ത്തിരകള്‍ അയാൾക്ക് നല്‍കിയത് പുതിയ ആശയം. കടലമ്മയുടെ കനിവില്‍ ആ മലയാളി പിടയ്ക്കുന്ന മീനിനെ പിടിച്ചു നെറ്റിലാക്കി. വലയില്ല, സാക്ഷാല്‍ ഇന്റര്‍നെറ്റില്‍. പിന്നാലെ ആപ്പിലും. ആപ്പ് തിരഞ്ഞ നഗരവാസിക്ക് കിട്ടിയത് പിടയ്ക്കുന്ന മീനിന്റെ ചാകര. കടലില്‍ നിന്നും മാര്‍ക്കറ്റില്‍ നിന്നും ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ നഗരവാസികളുടെ വീട്ടിലെത്തി. 'ഫ്രഷ് ടു ഹോം' ആയി. കൊച്ചിക്കാര്‍ മാത്രമല്ല ആപ്പില്‍ തിരഞ്ഞത്. ഇന്ത്യയ്ക്കാരും വിദേശികളും അടക്കം 171 നഗരങ്ങളിലുള്ളവരുടെ വീട്ടിലേക്ക് ഉല്‍പ്പന്നങ്ങള്‍ ഫ്രഷ് ടു ഹോം വഴിയെത്തി. ഇന്ന് ഫ്രഷ് ടു ഹോമിന്റെ വിറ്റുവരവ് 1100 കോടി പിന്നിട്ടു. മൂല്യമാകട്ടെ 4500 കോടിയിലേറെ. ഇന്ത്യയാകെ 12 ഫാക്ടറികള്‍. കോച്ചിയില്‍ നിന്നാരംഭിച്ച് ലോകമാകെ വിപണി കീഴടക്കിയ ലോകത്തെ ഏക ഓണ്‍ലൈന്‍ ഫ്രഷ് മാര്‍ക്കറ്റ് ഫ്രഷ് ടു ഹോമിന്റെ സിഇഒയും കോ ഫൗണ്ടറുമായ മാത്യു ജോസഫ് മാറുന്ന ബിസിനസ് ലോകത്തെപ്പറ്റിയും പുതിയ ആശയങ്ങളെപ്പറ്റിയും സംസാരിക്കുന്നു.
Spark - Coffee With Shamim
Matthew Joseph
Fresh to home
INSTAGRAM: https://www.instagram.com/mathewjoseph.freshtohome/?hl=en
LINKEDIN: https://www.linkedin.com/in/mathewjosephfth/?originalSubdomain=in
#shamimrafeek #entesamrambham #sparkstories