രവി ജാദവ് ജനിച്ചത് ഗുജറാത്തിലാണെങ്കിലും പിതാമഹാന്മാരെല്ലാവരും മഹാരാഷ്ട്രക്കാരാണ്. മൂന്ന് തലമുറയായി സ്വർണ്ണ ബിസിനസിലാണ് ഇവരുടെ കുടുംബം. അച്ഛൻ കോഴിക്കോട് വന്ന് ജ്വല്ലറി ഹോൾസെയിൽ ബിസിനെസ്സ് തുടങ്ങി. രവി പഠിച്ചത് കോഴിക്കോടായിരുന്നു പിന്നീട് ഉന്നത പഠനത്തിനായി യൂ കെ യിലെത്തി. പാർട്ട് ടൈം ജോലിയായി സൂപ്പർ മാർക്കറ്റിൽ ചേർന്നു, പിന്നീട് സുഹൃത്തുക്കളുമായി സൂപ്പർമാർക്കറ്റിന്റെ പാർട്ണർ ആയി. പിന്നീട് പിതാവ് തുടങ്ങിയ കുടുംബ ജ്വല്ലറി ബിസിനെസ്സ് ആയ ത്രിമൂർത്തി ജ്വല്ലറിയിലേക്ക് തിരിച്ചു വന്നു.
നമ്മൾ കണ്ടിട്ടുള്ള എല്ലാ വലിയ ഗ്രൂപ്പുകൾക്കും സ്വർണ്ണം സപ്ലൈ ചെയ്യുന്നത് ത്രിമൂർത്തി ജ്വല്ലറിയാണ്. സ്വർണ്ണ വില കുതിച്ചുയരുമ്പോഴും, പുതിയ തലമുറയിലെ പെൺകുട്ടികൾ സ്വർണ്ണം ധരിക്കുന്നത് കുറയുമ്പോഴും ഈ ബിസിനെസ്സ് വളരുന്നതെങ്ങിനെയാണ് എന്ന് രവിയ്ക്ക് വ്യക്തമായ ധാരണയുണ്ട്. ഇവർക്ക് ഫാക്ടറി ഉള്ളത് മുംബൈയിലാണ്. ഒരു തരി സ്വർണ്ണം നഷ്ടപ്പെടുത്താതിരിക്കാൻ ഇവർ ചെയ്യുന്ന കാര്യങ്ങൾ രവി വിശദീകരിക്കുന്നു. 150 പേർക്ക് തൊഴിൽ കൊടുക്കുന്ന ഈ സ്ഥാപനം ഇന്ന് 500 കോടി വിറ്റുവരവുമായി കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ വേരുകൾ ഉള്ള, ഗുജറാത്തിൽ ജനിച്ചു വളർന്ന, മലയാളം പറയുന്ന, കേരളം ബിസിനെസ്സ് ചെയ്യാൻ നല്ല മണ്ണാണ് എന്ന് വിളിച്ചു പറയുന്ന രവിയുടെ കഥയാണ് ഇന്ന് സ്പാർക്കിൽ.
Spark - Coffee with Shamim
Client: Ravi Ramachandra Jadhav, Director, Trimuthi Jewellers, Koyilandy, Kerala 673305
#sparkstories #malayalam #coffeewithshamim @ShamimRafeek #eaglecoaching