MENU

Fun & Interesting

"A Day with my Dears" | നാടൻ കോഴിക്കറിയും പത്തിരിയും | ഊണും പൂമീൻ പൊരിച്ചതും.

Life in Wetland 3,657,291 3 years ago
Video Not Working? Fix It Now

വീട്ടിൽ വിരുന്നുകാർ വന്നാൽ അന്നൊരു ആഘോഷമായിരിക്കും... നീണ്ട നാളുകൾക്കു ശേഷം ഇന്ന് അനുജത്തിയും മകനും വരുന്നു. അവർ വരുന്നു എന്ന് കേട്ടപ്പോൾ തന്നെ നമി കാത്തിരിപ്പു തുടങ്ങി. രാവിലെ ചന്തയിൽ പോയി കുറച്ച് പച്ചക്കറികളും ഒരു നാടൻ കോഴിയും വാങ്ങി. നാടൻ ചിക്കൻ കറിയും അരി പത്തിരിയും ഉണ്ടാക്കാനുള്ള എന്റെ പണിതിരക്കിനിടയിൽ അവർ വന്നു... അവരെ കണ്ടപ്പോൾ ഒരു പാട് സന്തോഷം മനസ്സിൽ തോന്നി. ഒരുമിച്ചിരുന്നു ചായ കുടിച്ചു. ഊണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മത്തങ്ങയും പയറും അനുജത്തിക്കു ഏറെ പ്രിയമാണ്. കൂടെ പൂമീൻ പൊരിച്ചതും കൂടി ആയപ്പോ ഊണ് കേമമായി. നേരം അന്തിയായത് അറിഞ്ഞില്ല... യാത്ര പറഞ്ഞു അവർ നടന്നകലുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു. ഉറ്റവർ കൂടെ അല്പനേരമെങ്കിലും ഉണ്ടെങ്കിൽ ആ നിമിഷങ്ങൾ നമുക്ക് സ്വർഗ്ഗതുല്യം തന്നെയാണ്. With love BinC❤️ ................................................................. - Thanks for watching - Please Like, Share & Subscribe my channel, please do watch and support. music: wetland music© My mail Id : [email protected] Instagram ID: lifeinwetland Credits: DK Creations #keralatraditional#food#culture#festivals#Keralachickencurry

Comment