പ്രിയമുള്ളവരേ...
കോഴിക്കോട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ Dool News ന്റെ പ്ലാറ്റ്ഫോമിൽ നടന്ന വെബിനാറിൻ്റെ പ്രസക്തഭാഗങ്ങളിലേക്ക് സ്വാഗതം. 1970 ൽ ആനന്ദ് എഴുതിയ "ആൾക്കൂട്ടം" എന്ന നോവൽ 50 വർഷത്തിന് ശേഷം, ഈ ഉത്തരാധുനിക കാലഘട്ടത്തിൽ, നോവലിസ്റ്റിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്യപ്പെടുന്നു എന്നതാണ് ഈ വെബിനാറിന്റെ പ്രത്യേകത. ആനന്ദിനോടൊപ്പം ഇ.വി രാമകൃഷ്ണൻ, പി കെ രാജശേഖരൻ, സുനിൽ പി ഇളയിടം, എ കെ അബ്ദുൽ ഹക്കീം എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു.