MENU

Fun & Interesting

മുടികൊഴിച്ചിൽ; കാരണങ്ങളും പരിഹാരവും - Amrita Hospitals

Amrita Hospital, Kochi 20,691 lượt xem 2 years ago
Video Not Working? Fix It Now

#Hair #Hairloss #HairFall


മുടി ( Hair ) എന്നു പറയുന്നത് ഏതൊരു വ്യക്തിയുടെയും സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ഒരു അവിഭാജ്യ ഘടകമാണ്. മുടി കൊഴിച്ചിൽ ( Hair loss )ഇല്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്, മുടികൊഴിച്ചിൽ എങ്ങനെ പരിഹരിക്കാം, തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് കൊച്ചി അമൃത ഹോസ്പിറ്റലിലെ (Amrita Hospitals Kochi) ത്വക്‌രോഗ വിഭാഗം ( Dermatology ) അസോസിയേറ്റ് പ്രൊഫസറും കൺസൾട്ടന്റുമായ ഡോ. സൗമ്യ ജഗദീശൻ ( Dr. Soumya Jagadeesan ) വിശദീകരിക്കുന്നത്.

മുടികൊഴിച്ചിൽ എന്നു പറയുമ്പോൾ മുടി നഷ്ടപ്പെട്ടു പോകുകയാണോ അതോ മുടി നേർത്തു പോകുകയാണോ ചെയ്യുന്നത് എന്ന് അറിയേണ്ടത് പ്രധാനം. മുടി കൊഴിഞ്ഞു പോകാനുള്ള കാരണവും മുടി നേർത്തു പോകാനുള്ള കാരണവും വ്യത്യസ്തമാണ്. സാധാരണയായി ഒരാളിൽ നിന്ന് ഒരു ദിവസം 50 മുതൽ 100 മുടികൾ വരെ കൊഴിഞ്ഞു പോകുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് വന്ന ആളുകളിൽ അസാധാരണമായ മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്. കോവിഡ് വന്ന് 2- 3 മാസത്തിനുള്ളിലാണ് ഇത്തരത്തിൽ അസാധാരണമായ മുടികൊഴിച്ചിൽ ഉണ്ടാകുക.

മുടികൊഴിച്ചിന് പലരും പറയുന്ന കാരണങ്ങളിലൊന്നാണ് താരൻ ( Dandruff ). ഒരിക്കലെങ്കിലും തലയിൽ താരൻ വരാത്ത ആളുകൾ വളരെ കുറവായിരിക്കും. മുടികൊഴിച്ചിലിന് കാരണമാകുന്നുവെന്ന് പലരും കരുതുന്ന മറ്റൊന്നാണ് ഹെൽമറ്റിന്റെ ഉപയോഗം ( Helmet and hair loss ). എന്നാൽ യഥാർത്ഥത്തിൽ ഹെൽമറ്റ് ഉപയോഗിക്കുന്നതു കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകുമോ? ഷാംപൂ സ്ഥിരമായി ഉപയോഗിക്കുന്നവരും ശ്രദ്ധിക്കേണ്ടതായ കുറേ കാര്യങ്ങളുണ്ട്.


#Dandruff #Shampoo #Helmet_and_hair_loss #Dermatology #Hair shedding #thinning hair
#AmritaHospitals #CompassionateCare #ExceptionalTechnology

Comment