MENU

Fun & Interesting

കടുവ - ഏറ്റവും കരുത്തരായ ഇരപിടിയർ നരഭോജിയാകുന്നതെപ്പോൾ - Bengal tiger #കടുവ #tiger #malayalam

Vijayakumar Blathur 556,916 1 year ago
Video Not Working? Fix It Now

ഏതുതരം കാട്ടിലും കടുവ അതിജീവിക്കും. സുന്ദർബനിലെ കണ്ടൽ കാടുകളിൽ പോലും കടുവകൾ ഉണ്ട്. കണ്ടാമൃഗങ്ങളെപ്പോലും കൊന്നു തിന്നും - ആനയേ വരെ ആക്രമിക്കും. സ്വന്തം വർഗ്ഗക്കാരെപ്പോലും തിന്നും. ഏതുതരം കാടായാലും അതിജീവിക്കാൻ ആകുമെന്നതിനാൽ അവിടെയൊക്കെയും ആരെയും കൂസാത്ത രാജാവ് കടുവ തന്നെയാണ്. ഇനി ‘കടുവയെ പിടിക്കുന്ന കിടുവ’ വരണം! ആ സ്ഥാനം തെറിക്കണമെങ്കിൽ. ആരെയും പേടിക്കാത്ത ശക്തൻ ! കരയിലും മരത്തിലും വെള്ളത്തിലും ഒക്കെ ഒരുപോലെ കരുത്ത്കാട്ടാൻ കഴിയുന്ന വമ്പർ. മാർജ്ജാരകുലത്തിൽ വലിപ്പത്തിലും കരുത്തിലും മേൽകൈ ഇവർക്കാണ്. ഭഷ്യശൃംഗലയുടെ ഏറ്റവും മുകളിലെ ഇരപിടിയൻ ഇവരാണ്. കാട്ടുപോത്തും വലിയ മാനുകളും കാട്ട് പന്നിയും ഒക്കെയാണ് ഇഷ്ട ഭക്ഷണങ്ങൾ. മുതലയും കുരങ്ങും മുയലും മയിലും മീനും കരടിയും ഒന്നിനേയും ഒഴിവാക്കില്ലതാനും. മുള്ളമ്പന്നികളെവരെ തിന്നാൻ നോക്കി അബദ്ധത്തിൽ പെടാറും ഉണ്ട്. കാട്ടിയേപ്പോലുള്ള വമ്പന്മാരെ തൊട്ടടുത്ത് വെച്ച്, അരികിൽ നിന്നോ പിറകിൽ നിന്നോ പതുങ്ങി വന്ന് ചാടി കഴുത്തിൽ കടിച്ച് തെണ്ടക്കൊരൾ മുറിച്ചാണ് കൊല്ലുക. ഒറ്റ ഇരിപ്പിൽ 18 - 30 കിലോഗ്രാം മാംസം വരെ തിന്നും. പിന്നെ രണ്ട് മൂന്നു ദിവസം ഭക്ഷണം ഒന്നും വേണ്ട. രാത്രിയിൽ 6-10 മൈൽ വരെ ഇവ ഇരതേടി സഞ്ചരിക്കും. കൊന്ന ഇടത്ത് വെച്ച് തന്നെ ഇവ ഇരയെ തിന്നുന്ന പതിവില്ല. വലിച്ച് മാറ്റി വെക്കും. വെള്ളം കുടിക്കാനും മറ്റും പോകുന്നെങ്കിൽ ഇലകളും കല്ലും പുല്ലും ഒക്കെ കൊണ്ട് കൊന്ന ഇരയുടെ ശരീരം മൂടി വെക്കും. ഇവരുടെ നാവിലെ ഉറപ്പുള്ള പാപ്പിലോകൾ അരം കൊണ്ട് രാകും പോലെ എല്ലിലെ ഇറച്ചി ഉരച്ചെടുക്കാൻ സഹായിക്കും. Panthera tigris tigris എന്ന ബംഗാൾ കടുവയാണ് ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും ഭൂട്ടാനിലും ചൈനയിലും കാണുന്ന ഇനം. വേറെയും സബ് സ്പീഷിസ് കടുവകൾ ഉണ്ട്. ഇളംതവിട്ട് രാശിയുള്ള ഓറഞ്ച് നിറമുള്ള രോമാവരണത്തിൽ കറുത്ത വരകളാണ് കടുവകളുടെ പ്രത്യേകത. വയറിനും നെഞ്ചിലും കഴുത്തിലും കാലുകൾക്കും ഒക്കെ ഓറഞ്ച് നിറം കുറഞ്ഞ് വെളുപ്പാർന്ന രോമങ്ങളാണുണ്ടാവുക. കവിളിലും കണ്ണിനു മുകളിലും ചെവിക്ക് പിറകിലും വെളുത്ത രോമകൂട്ടം ഉണ്ടാവും. ഓറഞ്ച് നിറമുള്ള വാലിൽ കറുത്ത ചുറ്റടയാളങ്ങൾ കാണാം. ‘കടുവയുടെ വരകൾ മായ്ക്കാൻ കഴിയില്ല’ എന്ന് തമാശയ്ക്ക് പറയുന്നതല്ല.. രോമം ഷേവ് ചെയ്താൽ അതിനടിയിലും അടയാളം കാണം. ഒരോ കടുവയുടെയും മുഖത്തേയും ദേഹത്തേയും വരകൾ വ്യത്യസ്തമാണ്. നമ്മുടെ വിരലടയാളം പോലെ ഈ മാർക്കുകൾ നോക്കിയാണ് ഇവയെ തിരിച്ചറിയുന്നത്. ക്യാമറ ട്രാക്കുകളിൽ കിട്ടുന്ന കടുവകളുടെ ചിത്രങ്ങളിൽ നിന്നും ആവർത്തനം പറ്റാതെ കൃത്യമായി എണ്ണം എടുക്കുന്നതും ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ്. ആണും പെണ്ണും കടുവകൾ തമ്മിൽ വലിപ്പത്തിൽ ഉള്ള വ്യത്യാസമല്ലാതെ പെട്ടന്ന് തിരിച്ചറിയാനുള്ള മറ്റ്ബാഹ്യ രൂപ പ്രത്യേകതകൾ ഒന്നും ഇല്ല. നൂറിലധികം വരകൾ ഉണ്ടാകും കടുവയുടെ ദേഹത്ത്. ഈ കറുത്ത വരകൾ പുല്ലിലും മറ്റുമൊളിച്ച് മറഞ്ഞ് നിൽക്കാനും ഇരകളുടെ കണ്ണിൽ പെടാതെ കമോഫ്ലാഷിനും ഇവരെ സഹായിക്കുന്നുണ്ട്.. #biology #nature #malayalamsciencechannel #കടുവ #വന്യജീവി #ശാസ്ത്രം #വയനാട് #കേരളം #കേരളത്തിലെ #പുലി #kerala #keralanews #forest #tiger #bengaltiger #attack #mlayalam #malayalamsciencevideo #science #sciencefacts #school #class #humananimalbond #leopard #Leopard #katuva #puli video courtesy: 1. Nicky Pe https://www.pexels.com/video/a-tiger-walking-inside-a-cage-7246228/ 2.oleg golovin https://www.pexels.com/video/15805738/ 3. David v Raju photo & video courtesy David v Raju Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes. This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels ,reptails etc through visual illustration.This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism commentnewsreporting teaching scholarship and research.Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.

Comment