'തീവ്രവാദം' എന്ന വാക്കിന്റെ പര്യായമായി മാറിയിരിക്കുന്ന രാജ്യമാണ് ഇന്ത്യയുടെ അയൽ രാജ്യമായ പാകിസ്ഥാൻ. പരമ്പരാഗത യുദ്ധങ്ങളിലൂടെ ഇന്ത്യയെ ഒരിക്കലും തോൽപ്പിക്കാനാവില്ല എന്ന കയ്പ്പൻ യാഥാര്‍ത്ഥ്യം ഉൾകൊണ്ട് കൊണ്ട് ഇന്ത്യയെ തകർക്കാനായി പാകിസ്ഥാൻ കൂട്ടുപിടിച്ചിരിക്കുന്ന ആശയമാണ് തീവ്രവാദം. പക്ഷെ തീവ്രവാദത്തിന്റെ ഈറ്റില്ലമായ ഈ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും തീവ്രവാദം തന്നെയാണ്. പാകിസ്ഥാനെ ഇന്ന് ഉള്ളിൽ നിന്നും പ്രഹരമേൽപ്പിച്ച് നശിപ്പിച്ചു കൊണ്ടിരിക്കുന്ന ആ മുന്നേറ്റമാണ് ബലൂചിസ്താൻ ലിബറേഷൻ പ്രസ്ഥാനവും BLA എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന ബലൂചിസ്താൻ ലിബറേഷൻ ആർമിയും. പ്രധാനമായും പാകിസ്താന്റെയും ഇറാന്റേയും ബലൂചിസ്താൻ പ്രവിശ്യകൾ കേന്ദ്രീകരിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു വിഘടനവാദ സംഘടനയാണിത്. വ്യത്യസ്തമായ ഭാഷയും സംസ്കാരവും കാത്തുസൂക്ഷിക്കുന്ന ബലൂച് വംശജരുടെ സ്വാതന്ത്ര്യത്തിനായാണ് ഇന്നീ സംഘടന പോരാടുന്നത്. ബലൂചികളുടെ സ്വാതന്ത്ര്യത്തിനായുള്ള ഈ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
#india #indianarmy #indianairforce #bla#kalat#balochistan