രണ്ടാമൂഴം -എം.ടി.
ഭീമൻ്റെ ചിന്താധാരയിലൂടെ മഹാഭാരത കഥ പുനരാഖ്യാനം ചെയ്യുകയാണ് എം.ടി. വാസുദേവൻ നായർ. ഭീമന് പെരുത്ത ശരീരം മാത്രമല്ല, ഒരു മനസ്സുമുണ്ട് എന്ന് രണ്ടാമൂഴത്തിലൂടെ നമുക്ക് മനസ്സിലാവുന്നു. പല ചിത്രകഥകളിലും, കാർട്ടൂൺ സീരിയലുകളിലും പരിഹാസ കഥാപാത്രമായ ഭീമനല്ല യഥാർത്ഥഭീമൻ .... ഭീമൻ ഒരു മനുഷ്യനാണ്. മാനുഷികമായ എല്ലാ ശക്തിയും, ദൗർബ്ബല്യങ്ങളുമുള്ള പച്ചയായ മനുഷ്യൻ - ചെറുപ്പം മുതൽ മാഹായാനം വരെ അയാളനുഭവിച്ച വ്യഥകൾ ഓർമ്മകളുടെ ജാലകത്തിലൂടെ നമുക്ക് അനുഭവഭേദ്യമാക്കിത്തരുന്നു രണ്ടാമൂഴം'
#mysteryofstories #jayachandra #bookreview #malayalam #Randamoozham#MTVasudevanNair
#novel #famousbook