Ingredients :
കടുമാങ്ങ അച്ചാർ
കണ്ണി മാങ്ങ- 1 kg
ഉപ്പ് -175 gram
കടുക്- 130 gram (പൊടിക്കണം )
മുളക്- 125 gram (പൊടിക്കണം )
മാങ്ങ കഴുകി വെള്ളം വലിഞ്ഞതിന് ശേഷം വായു കടക്കാത്ത പാത്രത്തിൽ അളവിനനുസരിച്ച് ഉപ്പ് ചേർത്ത് പത്ത് ദിവസമെങ്കിലും വക്കണം .ഇടക്ക് ഇളക്കി കൊടുക്കണം .അതു കഴിഞ്ഞ് കടുക് മുളക് പൊടികൾ ചേർത്ത് ഇളക്കി ,ഭരണിയിലൊ ,കുപ്പി പാത്രത്തിലൊ ആക്കി മീതെ നല്ലെണ്ണ തുണി ഇട്ട് വായ്ക്കെട്ടി വക്കുക .രണ്ട് മാസമെങ്കിലും വക്കണം .അതിന് ശേഷം ഉപയോഗിക്കാം