വിശുദ്ധ സെബസ്ത്യാനോസ്
ലോക വിശുദ്ധരിൽ കേരളത്തിൽ ഏറ്റവുമധികം ഭക്തരുള്ള വിശുദ്ധനാണ് സെയിൻറ്റ് സെബാസ്റ്റ്യൻ അഥവാ വിശുദ്ധ സെബസ്ത്യാനോസ്. സെയിൻറ്റ് സെബാസ്റ്റ്യൻറെ തിരുനാൾ കേരളത്തിൽ അമ്പ് തിരുനാൾ, മകരം തിരുനാൾ, പിണ്ടി തിരുനാൾ , വെളുത്തച്ചന്റെ തിരുനാൾ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. കേരളത്തിൽ അമ്പ് തിരുനാൾ ക്രൈസ്തവ ഹൈന്ദവ മതങ്ങളുടെ സൗഹൃദ സംഗമത്തിൻറെ തിരുനാൾ കൂടിയാണ്. അർത്തുങ്കൽ, കാഞ്ഞൂർ,പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളി, ചെല്ലാനം സെൻ്റ് സെബാസ്റ്റിൻ പള്ളി ' അതിരമ്പുഴ, കുറവിലങ്ങാട് തുടങ്ങിയ പള്ളികൾ വളരെ ആർഭാടത്തോടെയാണ് ഈ തിരുനാൾ കൊണ്ടാടുന്നത്.
#entegramam
#schoolkalolsavam
#malayalam
#schoolfest
#kalolsavam
#trivandrum
#chavittunadakam