ചൗ ചൗ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വയനാട്ടുകാര്‍ | Chou Chou farming | chayote farm |
കേരളത്തില്‍ സാധാരണമല്ലെങ്കിലും തമിഴ്‌നാട്ടിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം ചൗചൗ കൃഷിയും ചൗചൗ വിഭവങ്ങളുമുണ്ട്.മികച്ച പാചകഗുണവും പോഷകമേന്മയും ഈ വെള്ളരിയിനത്തെ പ്രിയമുള്ളതാക്കുന്നു.ഇന്ന് നമ്മുടെ സാമ്പാറിലും മോരുകറിയിലുമെല്ലാം ചൗ ചൗ ഇടംപിടിച്ചുകഴിഞ്ഞു. നല്ല പന്തലിട്ട് പടര്‍ത്തി വിട്ടാല്‍ ചൗ ചൗ നൂറുമേനി വിളയും.വ്യാവസായികാടിസ്ഥാനത്തില്‍ ചൗ ചൗ കൃഷി വയനാട്ടില്‍ ആദ്യമായി തുടങ്ങുന്നത് വടുവഞ്ചാല്‍ വട്ടച്ചോലയിലെ കച്ചിറയില്‍ കുടുംബമാണ്. ഗൂഡല്ലൂരുള്ള ബന്ധുവിന്റെ ചൗ ചൗ കൃഷിയാണ് ഇവരുടെ പ്രചോദനം.വീട്ടമ്മയായ ബിന്ദുവിന്റെ സഹോദരന്‍ ചൗ ചൗ കൃഷി ചെയ്യുന്നത് കണ്ടതോടെയാണ് ബിന്ദുവിന് ചൗ ചൗ കൃഷി നമ്മുടെ നാട്ടിലും എന്തുകൊണ്ട് ചെയ്തുകൂടാ എന്ന് ചിന്തയുണ്ടായത്.അങ്ങനെ 7 വര്‍ഷം മുമ്പ് ഒരേക്കറില്‍ തുടങ്ങിയ ചൗ ചൗ കൃഷി ഇന്ന് സ്വന്തമായും പാട്ടത്തിനെടുത്തതുമായ 25 ഏക്കറില്‍ പടര്‍ന്നു പന്തലിച്ചു.ഭര്‍ത്താവ് രാജുവും മക്കളായ റിതിനും ജിതിനും മരുമക്കളും ചൗ ചൗ കൃഷിയില്‍ ഒപ്പമുണ്ട്.
PH: 9747995285
#vegitables #chou chou #farming #wayanad #malayalamnews #keralanews