#renaivision #athiesm #tsshyamumar #keralayukthivadisanghom #rationalism #sanatandharma #hindu #hinduthva
:ദലിതരും സനാതന ധർമ്മവും." കേരള യുക്തിവാദി സംസംഘം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡോ ടി സ് ശ്യാംകുമാർ നടത്തിയ മുഖ്യപ്രഭാഷണം.
എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.
‘‘വസ്തുതകളെ മുൻനിർത്തി വാദങ്ങളെ അഭിസംബോധന ചെയ്യാൻ ഒരിക്കലും ഹിന്ദുത്വർക്ക് കഴിയില്ല. ഇക്കാരണത്താലാണ് അവർ അധിക്ഷേപങ്ങളുമായും വധഭീഷണികളുമായും രംഗത്തെത്തിയിരിക്കുന്നത്. യുട്യൂബ് ചാനലുകളിലെ എന്റെ പ്രഭാഷണ വീഡിയോകളുടെ കമന്റ് ബോക്സുകൾ കഠിനമായ ജാത്യധിക്ഷേപങ്ങൾ കൊണ്ടു നിറക്കുകയാണ്. ഇങ്ങനെ എന്നെ നിശ്ശബ്ദനാക്കാമെന്നും അവർ കരുതുന്നു.’’ തനിക്കെതിരായ സവർണഹിന്ദുത്വ വിദ്വേഷപ്രചാരണത്തെക്കുറിച്ച് ഡോ. ടി.എസ്. ശ്യാംകുമാർ.
സനാതന ധർമത്തെ മുൻനിർത്തിയുള്ള എന്റെ പ്രഭാഷണങ്ങളും മാധ്യമങ്ങളിലെ ലേഖനങ്ങളും അഭിമുഖസംഭാഷണങ്ങളും ഹിന്ദുത്വവാദികളെയും സവർണ യാഥാസ്ഥിതിക ശക്തികളെയും ഒന്നു പോലെ പ്രകോപിപ്പിച്ചിരിക്കുകയാണ്. അസഭ്യവർഷങ്ങളും കടുത്ത അധിക്ഷേപ വാക്യങ്ങളും കൊല്ലുമെന്നുള്ള ഭീഷണിയും ഇതിന്റെ തെളിവാണ്. സംസ്കൃത ഗ്രന്ഥ പാഠങ്ങളെ തന്നെ ആധാരമാക്കി സനാതനധർമവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു എന്നതാണ് ഹിന്ദുത്വ രെയും ബ്രാഹ്മണ്യവാദികളെയും എനിക്കെതിരെ വാളെടുക്കാൻ പ്രേരിപ്പിക്കുന്നത്. വേദങ്ങൾ, ഉപനിഷത്തുക്കൾ, ഇതിഹാസ- പുരാണങ്ങൾ, ധർമശാസ്ത്രങ്ങൾ തുടങ്ങിയവ ഉദ്ധരിച്ച് സനാതന ധർമം എന്നത്, വർണാശ്രമ ചാതുർവർണ്യ ജാതി വ്യവസ്ഥയാണെന്ന സത്യവസ്തുത വെളിവാക്കിയതാണ് ഹിന്ദുത്വരുടെ അരിശത്തിന് കാരണം.
Dr. T. S. Shyam Kumar
Writer, Lecturer, Cultural Critic. TantraPrayaschitham: Kerala Society and History, Sabarimala: Hindutva Tantras and Reality, Whose Rama? and important books.
“Hindutva can never address arguments based on facts. This is why they have come out with insults and death threats. The comment boxes of my lecture videos on YouTube channels are filled with severe caste abuse. They think that in this way they can silence me.'' T.S. Shyam Kumar.
My lectures, media articles and interviews on Sanatana Dharma have angered Hindutva and upper-class orthodox forces alike. This is evidenced by the use of profanity and highly abusive language and threats to kill. Exposing the hollowness of orthodoxy on the basis of Sanskrit scriptures itself is what prompts Hindutva and Brahminists to raise their swords against me. The reason for Hindutva's anger is that Sanatana dharma, by citing Vedas, Upanishads, epics-puranas, Dharmashastras, etc., has revealed the truth that Varnashrama is a four-varna caste system.