സുന്ദർബൻസിലേക്കുള്ള കവാടം എന്നാണ് തെക്കൻ ബംഗ്ലാദേശിലെ ഖുൽന (Khulna) നഗരം അറിയപ്പെടുന്നത്. തെക്ക് ബംഗാൾ ഉൾക്കടൽ തീരങ്ങളിൽ നിന്നും 112 കിലോമീറ്റർ വടക്ക് ഉള്ളിലേക്ക് മാറിയാണ് റുപ്ഷാ, ഭൈരവ് (Rupsha and Bhairav) നദികളുടെ തീരത്ത് ഈ വ്യാവസായികനഗരം സ്ഥിതി ചെയ്യുന്നത്. 1957 ലാണ് നാം നമ്മുടെ വീഡിയോ നമ്പർ 167 ൽ പരിചയപ്പെട്ട വേട്ടക്കാരൻ തഹവാർ അലി ഖാൻ ഇവിടെ എത്തുന്നത്. നൂറു കിലോമീറ്റർ തെക്കുള്ള സുന്ദർബൻ വനങ്ങളിൽ ജോലിയെടുത്തിരുന്ന ഖാൻ ജലമാർഗം ഇത്ര ദൂരെയുള്ള ഖുൽന നഗരത്തിൽ എത്തിയത് തനിക്ക് സുന്ദർബൻസിലെ താമസസ്ഥലത്തുണ്ടായിരുന്ന സാധനങ്ങൾ തീർന്നുപോയതിനാലാണ്. പ്രൊവിഷൻസ് വീണ്ടും സ്റ്റോക്ക് ചെയ്യണം കുറച്ചു പേരെ കാണണം. ഇതായിരുന്നു അലി ഖാന്റെ ഉദ്യേശം. സുനദർബനിലെ ചതുപ്പ് നിലങ്ങളിൽ നിന്നും, മിനുക്കിയ പാതകളുള്ള ഖുൽന നഗരത്തിലെത്തിയ തഹ്‌വാർ അലി ഖാന് അവിടെ കണ്ട കാഴ്ചകൾ കുളിർമയേകി. കുറച്ചു ദിവസങ്ങൾക്ക് ശേഷം സാധനങ്ങളെല്ലാം വാങ്ങി പണികളെല്ലാം തീർത്ത ശേഷം ഖാൻ തിരികെ പോകുവാൻ തയ്യാറായി. ഇനി രണ്ടു മാസക്കാലത്തേക്ക് വീണ്ടും സുന്ദർബൻ.
====
Buy my books | https://amzn.to/3fNRFwx
Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC
------------
Video Details
Tittle : Dangers of Delta | Tahawar Ali Khan | Dangerous Sunderbans | Julius Manuel | HisStories
*Social Connection
Instagram I https://www.instagram.com/juliusmanuel_
Facebook | https://www.facebook.com/JuliusManuelHisStories
Email: [email protected]
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
#hunting #sunderban #tiger #realstory #history #historyofindia #safari #juliusmanuel #hisstories