മത്തായിയുടെ സുവിശേഷം, എഴാം അദ്ധ്യായത്തിലെ ഈ വാക്യം പോലെയാണ് ഡോ. ആര്‍.റോണെക്കിന്റെ ജീവിതം. മനസില്‍ ഒരുപിടി സ്വപ്നങ്ങള്‍ കണ്ടു. ആ സ്വപ്നങ്ങള്‍ സാര്‍ത്ഥകമാക്കാനുള്ള വഴികള്‍ തേടിയലഞ്ഞു. വഴി തെളിഞ്ഞപ്പോള്‍ കഠിനമായി അദ്ധ്വാനിച്ചു. കഠിനാദ്ധ്വാനത്തിന് സര്‍വേശ്വരന്‍ ഫലം നല്‍കി. കുഞ്ഞുനാളില്‍ കണ്ട സ്വപ്നത്തിന്റെ വാതില്‍ തുറന്നുകിട്ടി. ആ വഴിയിലൂടെ വന്നവഴികള്‍ മറക്കാതെ യാത്ര ചെയ്യുകയാണ് രാജ്യത്തെ തന്നെ പ്രമുഖ സ്നാക്സ് ബ്രാന്‍ഡായ ദേവ് സ്നാക്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. ആര്‍.റോണെക്ക്.
#dev #snacks #roneck #business