Ellaa Prathikoolangalum maarum lyrics
എല്ലാ പ്രതികൂലങ്ങളും മാറും
ശുഭ ദിനം ആഗതമാകും (2)
തളരാതെ നിന്നാൽ പതറാതെ നിന്നാൽ
ലജ്ജിച്ചു പോകയില്ല നാം ലജജിച്ചു പോകയില്ല
ഒന്നുമില്ലായ്മയിലും
എല്ലാമുള്ളവനെപ്പോൽ
എന്നെ നടത്തുന്നവൻ
എന്നുമെന്നും കൂടെയുള്ളവൻ
വാതിലുകൾ അടയുമ്പോൾ
ചെങ്കടൽ പിളർന്നതു പോൽ
എന്നെ നടത്തുന്നവൻ
എന്നുമെന്നും കൂടെയുള്ളവൻ
ആരുമില്ലാതേകനാകുമ്പോൾ
കൂടെയുണ്ടെന്നരുളിയവൻ
എന്നെ നടത്തുന്നവൻ
എന്നുമെന്നും കൂടെയുള്ളവൻ