"ഈ ഇഗ്ളീഷുകാരുടെ ക്യാപ്റ്റൻ വെറും നിസ്സാരനായ ഒരാൾ ആയിരുന്നില്ല. ഫ്രാൻസിസ് ഫ്രക്ക് എന്ന ആ നാവികന് ഇതിനോടകം തന്നെ അറ്റ്ലാൻറ്റിക്കിൽ സാമാന്യം പ്രശസ്തിയുണ്ടായിരുന്ന ഒരു ക്യാപ്റ്റൻ ആയിരുന്നു. ഈ യാത്രയിൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരനായ ജോസഫ് മഞ്ഞപ്പനി ബാധിച്ച് മരണ മടഞ്ഞിരുന്നു. സ്പാനിഷ് കപ്പൽ പടയുടെ ആക്രമണത്തിൽ മറ്റൊരു സഹോദരനായ ജോണിനെയും ഡ്രേക്കിന് നഷ്ടമായിരുന്നു. പക്ഷെ ഇത്തരം നഷ്ടങ്ങളൊന്നും തന്റെ ഉദ്യമത്തിൽ നിന്നും ഡ്രേക്കിനെ പിന്തിരിപ്പിക്കുവാൻ വലിപ്പമുള്ളതൊന്നും ആയിരുന്നില്ല. ഒരു ദിവസത്തെ യാത്ര കഴിഞ്ഞാൽ അവർ സ്പാനിഷുകാരുടെ ഒരു ഒളിത്താവളത്തിൽ എത്തിച്ചേരും. അവിടെ നിന്നും കോവർക്കഴുതകൾ കെട്ടി വലിക്കുന്ന വണ്ടികൾ ഉൾപ്പെടുന്ന വലിയൊരു കച്ചവട സംഘം ഉടൻ യാത്ര തിരിക്കുന്നുണ്ട്. അവരുടെ പെട്ടികൾക്കുള്ളിൽ സ്വർണത്തിന്റെയും, വെള്ളിയുടെയും കട്ടകൾ ആണ് ഉള്ളത്. ഒരു ഒളിയാക്രമണത്തിലൂടെ സ്പാനിഷുകാരുടെ കയ്യിൽ നിന്നും അത് പിടിച്ചെടുക്കുവാനാണ് ഡ്രേക്കും സംഘസും സിമാരോൻസിന്റെ സഹായത്തോടെ ഇപ്പോൾ ഈ കൊടുംകാട്ടിലൂടെ സഞ്ചരിക്കുന്നത് "
* Video Details
Title: ലോകം ചുറ്റിയ കടൽക്കൊള്ളക്കാരൻ | FRANCIS DRAKE
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: [email protected]
Web: https://hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com
#juliusmanuel #narrationbyjulius #hisstoriesonline