#wayanad #kerala #malayalamnews #farm #guava #ayoobthottoli
കാർഷിക മേഖലയിൽ എന്നും വ്യത്യസ്തനാണ് അയൂബ് തോട്ടോളി. ഇദ്ദേഹത്തിന്റെ കൃഷിയിടങ്ങൾ എപ്പോഴും കൗതുക കാഴ്ചയും അനുഭവവുമാണ്...
വയനാട് ജില്ലയിൽ ആരും പരീക്ഷിക്കാത്ത പേരക്ക കൃഷിയിൽ ഒരുകൈനോക്കുകയാണ് അയൂബ് ഇപ്പോൾ....
എടവകയിലെ കൃഷിയിടത്തിൽ ഇപ്പോൾ പേരക്ക വിളവെടുപ്പ് അവസാനഘട്ടത്തിലാണ്.തയ്‌വാൻ ഡാർഫ്,പഞ്ചാബ് സഫെദ്, യമുന സഫെദ് തുടങ്ങി അഞ്ചോളം ഇനങ്ങളും നാടൻ പേരക്കയും തോട്ടത്തിലുണ്ട്.പേരയ്ക്ക ഇഷ്ടപ്പെടാത്തവർ ആരും കാണില്ല വിപണിയിൽ താരതമ്യേന വിലകുറഞ്ഞ പേരക്ക പാവപ്പെട്ടവന്റെ ആപ്പിൾ എന്നാണ് അറിയപ്പെടുന്നത്. വർഷം മുഴുവൻ ധാരാളം കായ്കൾ തരുന്ന ഒരു ചെറിയ വൃക്ഷമാണ് പേര. വളരാൻ അധികം സ്ഥലമൊന്നും ആവശ്യമില്ലാത്തതിനാൽ നമ്മുടെ വീടുകളിൽ എല്ലാം ഒന്നോ രണ്ടോ പേരമരങ്ങൾ ഉണ്ടായിരുന്നു.
എല്ലാത്തരം മണ്ണിലും വളരുന്ന ഒട്ടും തന്നെ വളപ്രയോഗം ആവശ്യമില്ലാത്ത ഒന്നാണ് പേര.
| GUAVA FARM WAYANAD |