കേരളത്തിന്റെ സ്വന്തം ആയോധന കലയാണ് കളരിപ്പയറ്റ്. കേരളീയ സംസ്കാരത്തിന്റെ അഭിവാച്യ ഘടകമായ ഈ ആയോധന മുറയ്ക്ക് വേണ്ടത്ര പ്രചാരം ലഭിക്കുന്നില്ല. യുവതലമുറയിൽപെട്ടവർക്ക് കരാട്ടെ, കുങ് ഫു മുതലായ പാശ്ചാത്യ ആയോധന മുറകൾ അഭ്യസിക്കാനാണ് താല്പര്യം. ഇങ്ങനെ ഒരു സമൂഹത്തിനിടയിലാണ് ഹരികൃഷ്ണൻ എന്ന യുവാവ് തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ കളരി ഗുരു ആവുന്നതും ഇരുപത്തി ആറാം വയസ്സിൽ ഗിന്നസ് റെക്കോർഡ് നേടുന്നതും. മുപ്പത് സെക്കന്റിനുള്ളിൽ തന്റെ ശിഷ്യന്മാരുടെ ശിരസ്സിൽ വെച്ചിരുന്ന അറുപത്തി ഒന്ന് കൈതച്ചക്കകൾ അറിഞ്ഞു വീഴ്ത്തിയാണ് ഹരികൃഷ്ണൻ റെക്കോർഡ് നേടിയത്. ആലപ്പുഴയിൽ ഏകവീര എന്ന കളരി അക്കാഡമി നടത്തുന്ന ഹരികൃഷ്ണൻ കളരിപ്പയറ്റ് ഇന്ന് അനുഭവിക്കുന്ന അവഗണനയും കളരി ഗുരുക്കന്മാരുടെ ഇന്നത്തെ അവസ്ഥകളെയും പറ്റി thou newz. എക്ക്സിക്യൂട്ടീവ് എഡിറ്റർ എം കെ നാരായണ മൂർത്തിയോട് സംസാരിക്കുന്നു.
For Advertisements contact: 9995804035
#harikrishnan #kalaripayattu #ekaveera