MENU

Fun & Interesting

വീട് പണിയിൽ ലക്ഷങ്ങൾ ലാഭിക്കാം. വീട് പണിയുടെ ചിലവ് കുറക്കാം. how to reduce house construction cost

Home zone media 94,542 12 months ago
Video Not Working? Fix It Now

how to reduce home construction cost. വീട് പണിയിലെ ചിലവ് കുറയാൻ നല്ല വാഹന സൗകര്യം ഉള്ള കൂടുതൽ ഫൌണ്ടേഷൻ ചിലവ് വരാത്ത പ്ലോട്ട് നമുക്ക് ലഭിക്കണം. രണ്ടാമത്തേത് വേസ്റ്റേജ് ഏരിയ ഒട്ടും ഇല്ലാത്ത നല്ല ഒരു പ്ലാൻ നമുക്ക് ഉണ്ടാകണം. car പോർച് ഒഴിവാക്കി പ്ലാൻ ഉണ്ടാക്കണം. പോർച് ഏരിയ പ്ലാനിൽ ചേർത്താൽ sq. മീറ്ററിന് വര ചാർജ് ഉണ്ടാകും ഓർക്കുക. മറ്റു കാര്യങ്ങൾ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീടിന്റെ പണികൾ അത് കരാർ ആവട്ടെ കൂലി പണി ആവട്ടെ രാവിലെ മുതൽ വൈകുന്നേരം വരെ ജോലി എടുക്കുന്നവർ മാത്രം മതി നമ്മുടെ വീട് പണിക്ക്. നമ്മുടെ പണം ചോരുന്നത് ഇവിടെ യാണ് എന്ന സത്യം പലരും വിസ്മരിക്കുന്നു.രാവിലെ 7മുതൽ ഉച്ചക്ക് 21/2മണിവരെ ചെയ്യുന്ന പണികൾ മണിക്കൂർ കുറവാണ്. പണിക്കാരെ ഏല്പിക്കുമ്പോൾ അവരുടെ വർക്കിംഗ്‌ ടൈം ചോദിച്ചു മനസിലാക്കുക. മറ്റു ടിപ്സുകൾ :- 1. നിലം ജെല്ലി ഇടുമ്പോൾ 2"മെറ്റൽ നിരത്തി അതിൽ സിമന്റ്‌ ചാന്ത് ഒഴിച്ചു കൊടുക്കുക 2. തറ പണിയും മുൻപ് വേസ്റ്റ് ടാങ്ക്കും മറ്റു കുഴികളും ഹിറ്റാച്ചി വെച്ച് എടുക്കുക തറ നിറക്കാനും ഹിറ്റാച്ചി ഉപയോഗിക്കുക 3. ഏത് ജോലി ചെയ്യാനും കൂടുതൽ ആളെ വെച്ച് എടുപ്പിക്കാതിരിക്കുക 4. സാധനങ്ങൾ ഓർഡർ ചെയ്യുന്നതും. ജോലിക്കാരെ ഏല്പിക്കുന്നതും ഇടനിലക്കാർ ഇല്ലാതെ നേരിട്ട് ആവണം 5. ഒരു വിധം സാധനങ്ങൾ എല്ലാം ബ്രാൻഡ് എഴുതി quatation എടുത്ത് വാങ്ങുക 6.ചെങ്കൽ പാറ അല്ലെങ്കിൽ കട്ടി പാറ ഉള്ള സ്ഥലത്ത് തറക്ക് ചുറ്റും പ്ലബിങ് ലൈൻ മുതലായവ ഹിറ്റാച്ചി വെച്ച് കീറിയത്തിന് ശേഷം തറ പണിതാൽ നന്ന്. 7. വീടിന്റെ അകം ജിപ്സം പ്ലാസ്റ്റർ ചെയ്ത് പുറത്തെ ഭാഗം സിമന്റ്‌ പ്ലാസ്റ്റർ ചെയ്യുക 8. താത്കാലിക കണക്ഷണ് എടുക്കുന്ന എർത്തുകൾ വീടിനും ഉപയോഗിക്കാൻ ആവണം. 9.ആവശ്യമുള്ളിടത് മാത്രം ജനലുകൾ അത് മൂന്ന് കള്ളിയിൽ പരിമിതപ്പെടുത്തുക. 10. സാധനങ്ങൾ വാങ്ങുമ്പോൾ വില കു് ചോദിക്കുന്നത് ഒരു കുറച്ചിൽ ആയി കാണാതെ ചെറുതായി ബാർഗയിൻ ചെയ്ത് വാങ്ങുന്നതം നമ്മുടെ ചിലവ് കുറയ്ക്കും. കരാർ പണിക്കാർക്ക് അവരുടെ കണക്ക് തീർത്തു പൈസ കൊടുക്കുന്ന സമയത്തും ചെറുതായി ബർഗയിനിങ് ആവാം. തീർച്ചയായും അതിൽ ഇളവ് പ്രതീക്ഷിക്കാം. തുടരും........ ________________________________________ #homedecor #house #home #homedesign

Comment