രാത്രിയും പകലും അല്ലാത്ത സന്ധ്യാസമയത്ത് ഗൃഹത്തിന് അകത്തും പുറത്തും അല്ലാത്ത വാതില്‍പ്പടിമേല്‍ വച്ച് മനുഷ്യനും മൃഗവും അല്ലാത്ത രൂപത്തില്‍ നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ വധിച്ചു. തന്റെ ഭക്തന്മാരുടെ ഏതു പ്രശ്നത്തിലും ഭഗവാന്‍ കൂടെയുണ്ടാകും. ശത്രുക്കള്‍ എത്ര വരബലം നേടിയവര്‍ ആണെങ്കിലും നരസിംഹ മൂര്‍ത്തീ ഭജനം കൊണ്ട് അവരെ നേരിടാന്‍ ആകും.സന്ധ്യാസമയത്ത് പ്രഹ്ളാദസ്തുതി ജപിക്കുന്നത് ശത്രു വിനാശനത്തിനും തടസ്സ നിവാരണത്തിനും സര്‍വകാര്യ സാധ്യത്തിനും ഉത്തമമാണ്.
Copy Right - @ Sreyas Astrology Trivandrum, Kerala Audio - Vinod Sreyas