കടലെന്നപോലെ വിവിധ വിസ്മയങ്ങളെ ഉള്ളിൽനിറച്ച ‘ഹോർത്തൂസ്’ കേരളത്തിനൊരു മായാമുദ്ര ചാർത്തിയാണ് സമാപിച്ചത്.
ബഷീറും എസ്.കെ.പൊറ്റെക്കാട്ടും തിക്കോടിയനും എംടിയും പോലെ മഹാൻമാരായ എഴുത്തുകാരുടെ കാൽപാടുകൾ പതിഞ്ഞ കടപ്പുറത്തേക്ക് ഏറ്റവും പ്രിയപ്പെട്ടൊരു ഉത്സവത്തിലേക്കെന്നപോലെ ഒഴുകിയെത്തിയവർക്കെല്ലാം ഞങ്ങൾ നന്ദിപറയുന്നു, നിങ്ങൾ ഓരോരുത്തരും ചേർന്നാണ് ഈ ദിനങ്ങളെ ഈ നാട് മുൻപു കാണാത്തത്ര അനന്യമായ സാംസ്കാരികാനുഭവമാക്കിയത്.
‘ഹോർത്തൂസി’ന്റെ ആദ്യപതിപ്പിനു ലഭിച്ച ഈ വരവേൽപ് ഞങ്ങളെ കൂടുതൽ വിനയാന്വിതരാക്കുന്നു; ഈ സ്വീകാര്യത ‘ഹോർത്തൂസി’ന്റെ തുടർച്ചകളിലേക്കും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
Instagram: https://www.instagram.com/manoramahortus
Facebook: https://www.facebook.com/ManoramaHortus
X: https://x.com/ManoramaHortus
Threads: https://www.threads.net/@manoramahortus