MENU

Fun & Interesting

KAVITHA || AMMA || MANEESH MATHAI KOOTTUMKAL ||MUSTHAFA ABOOB ||NEBU ALEX,AUDIO KRAFT||V J PRATHEESH

Mount Moriah Creations 539,497 lượt xem 3 years ago
Video Not Working? Fix It Now

'Amma' is a new malayalam poem written by Maneesh Mathai Koottumkal and recited by Musthaf Aboob (Idea Star Singer Fame).
Poem Name : Amma
Lyrics: Maneesh Mathai Koottumkal
Recitation: Musthafa Aboob
Banner: #MountMoriahCreations
Orchestration: V J Pratheesh
Mix & Master: Nebu Alex
Studio: Audio Kraft, Kuwait
Editing: Unni Ramapuram

To watch മലയാളം കവിത 'മധുരിക്കും ഓർമ്മകൾ',
Visit #https://www.youtube.com/watch?v=LjZ5UuJNBOo

For Latest Christian Devotional Songs,
കാൽവരി ക്രൂശിൽ...
Visit #https://www.youtube.com/watch?v=vOyyaD38SSs

സ്നേഹം ദിവ്യസ്നേഹം....
visit #https://www.youtube.com/watch?v=I5zHoCZ55_s

തിരിനാളമായെൻ നാഥൻ ......
visit #https://www.youtube.com/watch?v=Vdc7oY-fBFY

****LYRICS*****

പാരിൽ പിറന്നൊരു നാളിലാ മാറിലെ
ചൂടു പകർന്നു പിന്നെന്നും
കോരിയെടുത്തന്നെ വാരിപ്പുണർന്നെന്റെ
നെറുകയിലുമ്മകൾ തന്നു (പാരിൽ.......)

കുഞ്ഞിളം പൂവുപോലുള്ളൊരെൻ മേനിയിൽ
എണ്ണ പുരട്ടിയതമ്മ
വെള്ളിത്തളികയിൽ വെള്ളം നിറച്ചെന്നു-
മെന്നെക്കുളിപ്പിച്ചതമ്മ

ഉച്ചിയിൽ വെള്ളമിറങ്ങാതെ കച്ചകൊ-
ണ്ടെന്നെത്തുവർത്തിയതമ്മ (2)
കണ്ണേറുതട്ടാതെ എൻകവിളിൽ മഷി-
പ്പൊട്ടൊന്നു തൊട്ടതെന്നമ്മ (മഷി...)

പിച്ചവച്ചു ഞാൻ നടന്നൊരു കാലമെൻ
കൈപിടിച്ചു കൂടെ വന്നു
ഉച്ചവെയിലത്തു കളിച്ചു നടന്നപ്പൊ-
ളുച്ചത്തിലെന്നെ വിളിച്ചു

അച്ഛന്റെ ചൂരലിൻ തുമ്പത്തു നിന്നെന്നെ-
യെന്നും ഒളിപ്പിച്ചതമ്മ
ദീനങ്ങളെന്നെയലട്ടിയ നാളേറെ
ദൈവങ്ങളെ വിളിച്ചമ്മ

നോവുകൾ നിദ്ര കവർന്ന നിശകളിൽ
കാവലാളായവൾ നിന്നു (2)
എന്നെയുറക്കുവാൻ കണ്ണിമ പൂട്ടാതെ
താരാട്ടുപാട്ടുകൾ പാടി (താരാട്ടു.....)

ആദ്യാക്ഷരം പൂഴിയിൽ ഞാൻ കുറിച്ചനാ-
ളെൻ വിരൽ വേദനിച്ചപ്പോൾ
ഉദ്യമിച്ചീടുകിൽ നീ വിജയിക്കുമെ-
ന്നാദ്യമായ് ചൊല്ലിയതമ്മ

വിദ്യാലയത്തിലന്നാദ്യമായ് പോയനാൾ
കൈപിരിഞ്ഞു; ഞാൻ കരഞ്ഞു
ഞാനറിയാതവൾ ചുവരിൻ മറവില-
ന്നെൻ ചേഷ്ടകൾ നോക്കിനിന്നു

പിന്നിട്ടു വർഷങ്ങളേറെയെന്നാകിലും
അമ്മയ്ക്കു ഞാനിന്നുമുണ്ണി (2)
വാത്സല്യമെന്നതല്ലാതൊരു നാളുമാ
ഉള്ളത്തിൽ ഞാൻ കണ്ടതില്ല (ഉള്ളത്തിൽ.......)

അത്ഭുതങ്ങൾ സപ്തമാകിലുമീഭൂവിൽ
ഒന്നുകൂടി ഞാനറിഞ്ഞു
എക്കാലവും ഒളി മങ്ങാത്തൊരൊന്നതെ-
ന്നമ്മയെന്നുൺമ തന്നല്ലോ

പരിഭവമില്ല; പരാതികളില്ലാതെ-
യുരുകുന്ന മെഴുതിരി അമ്മ (2)
എന്നിട്ടുമമ്മയ്‌ക്കൊരുമ്മ നൽകീടുവാ-
നെന്തേ മറക്കുന്നു ഞാനും
എന്തേ മറക്കുന്നു....... ഞാനും ..........???

Comment